---
title: "#Kadayangote | കടയങ്കോട്ട് ബാലരാമൻ അനുസ്മരണം നടത്തി"
english_title: "#Kadayangote #Balaraman #performed #memorial #service"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217392/kadayangote-balaraman-performed-memorial-service"
published_at: "2024-07-04T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686db32d3924_anusmaranammmm.jpg"
keywords: []
---

# #Kadayangote | കടയങ്കോട്ട് ബാലരാമൻ അനുസ്മരണം നടത്തി

> **Lead Summary:** **വടകര :[**2001-ാം നമ്പർ വടകര ശാഖ മുൻ എക്സിക്യൂട്ടീവ് മെമ്പർ ആയ കടയങ്കോട്ട് ബലരാമൻ അനുസ്മരണം ശ്രീ നാരായണ ഹൈസ്ക്കൂളിൽ നടത്തി.

## Article Content

**വടകര :[**2001-ാം നമ്പർ വടകര ശാഖ മുൻ എക്സിക്യൂട്ടീവ് മെമ്പർ ആയ കടയങ്കോട്ട് ബലരാമൻ അനുസ്മരണം ശ്രീ നാരായണ ഹൈസ്ക്കൂളിൽ നടത്തി.

ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് കെ.കെ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു .ബലരാമേട്ടൻ ഒരു സംഘാടകൻ ആയിരുന്നുവെന്ന് ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കവേ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പറഞ്ഞു.

അജിത ചീരാം വീട്ടിൽ,ശാഖ വൈസ് :പ്രസിഡണ്ട് മണി ബാബു,ശാഖ എക്സിക്യൂട്ടീവ് മെമ്പർ രവീന്ദ്രൻ അടിയേരി, യൂണിയൻ വൈസ്:പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ എന്നിവർ ആശംസ ഭാഷണം നടത്തി.

യൂണിയൻ ഡയരക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട്,സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര,യൂണിയൻ കൗൺസിലർ അനിൽ വൃന്ദാവനം,യൂണിയൻ വനിത സംഘം പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ്,ശ്രീജ ചന്ദ്രൻ,അനിത എന്നിവർ പങ്കെടുത്ത വേദിയിൽ ശാഖ വനിത സംഘം സെക്രട്ടറി ദീപശിവദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217392/kadayangote-balaraman-performed-memorial-service)