---
title: "#BashirDay  |  ബഷീർ ദിനം; പാത്തുമ്മമാർ ശ്രദ്ധേയമായി"
english_title: "#Bashir #Day #Pathumma #remarkable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217666/bashir-day-pathumma-remarkable"
published_at: "2024-07-05T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668815e65b3cc_bashir.jpg"
keywords: []
---

# #BashirDay  |  ബഷീർ ദിനം; പാത്തുമ്മമാർ ശ്രദ്ധേയമായി

> **Lead Summary:** ** ആയഞ്ചേരി:[**[ ]( കടമേരി എം.യു.പി. സ്കൂൾ ബഷീർ ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിൻ്റെ വിഖ്യാത കഥാപാത്രമായ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ എന്ന കഥാപാത്രത്തിന്റെ വേഷപ്പകർച്ച മത്സരത്തിൽ നിരവധി വിദ്യാർത്ഥിനികൾ പാത്തുമ്മയുടെ വേഷമിട്ടത് കാണികളിൽ കൗതുകമുണർത്തി.

## Article Content

** ആയഞ്ചേരി:[**[ ]( കടമേരി എം.യു.പി. സ്കൂൾ ബഷീർ ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിൻ്റെ വിഖ്യാത കഥാപാത്രമായ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ എന്ന കഥാപാത്രത്തിന്റെ വേഷപ്പകർച്ച മത്സരത്തിൽ നിരവധി വിദ്യാർത്ഥിനികൾ പാത്തുമ്മയുടെ വേഷമിട്ടത് കാണികളിൽ കൗതുകമുണർത്തി.

സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് വേഷപ്പകർച്ച മത്സരം സംഘടിപ്പിച്ചത്. ബഷീർ അനുസ്മരണ പ്രഭാഷണം പ്രശസ്ത ചിത്രകാരൻ കെ.വി. രാമദാസ് നിർവഹിച്ചു.വാർഡ് മെംബർ ടി.കെ. ഹാരിസ് അധ്യക്ഷനായി.

സ്കൂൾ പ്രധാനാധ്യാപകൻ ടി. കെ. നസീർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. അബ്ദുറഹിമാൻ, കെ. രതീഷ്, പി. പ്രേമദാസ്, എ.കെ. സുബൈർ, കെ.കെ.സഫീറ, എൻ. മിഥുൻ, എൽ.ജി. നീതു എന്നിവർ സംസാരിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, കഥാപാത്ര ആവിഷ്കാരം, ചിത്രരചന മത്സരം, ക്വിസ്, ബഷീർ കഥാപാത്ര ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217666/bashir-day-pathumma-remarkable)