---
title: "#Arakiladu |  റോഡിൽ അപകടം പതിയിരിക്കുന്നു; നടപടിക്കായി മുറവിളി"
english_title: "#Danger #lurks #road #cry #action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217786/danger-lurks-road-cry-action"
published_at: "2024-07-06T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688ed614c856_WhatsApp_Image_2024-07-06_at_12.33.23_PM.jpeg"
keywords: []
---

# #Arakiladu |  റോഡിൽ അപകടം പതിയിരിക്കുന്നു; നടപടിക്കായി മുറവിളി

> **Lead Summary:** **വടകര:[** അറക്കിലാട് വയൽ പീടികയിൽ കലുങ്ക് വീതി കൂട്ടിയ ഭാഗത്ത് അപകടക്കെണി. സുരക്ഷയ്ക്ക് കൈവരി വെക്കാത്തതാണ് പ്രശ്നം. ശ്രദ്ധ തെറ്റിയാൽ ഓവുചാലിൽ വീഴുന്ന സ്ഥിതി.

## Article Content

**വടകര:[** അറക്കിലാട് വയൽ പീടികയിൽ കലുങ്ക് വീതി കൂട്ടിയ ഭാഗത്ത് അപകടക്കെണി. സുരക്ഷയ്ക്ക് കൈവരി വെക്കാത്തതാണ് പ്രശ്നം. ശ്രദ്ധ തെറ്റിയാൽ ഓവുചാലിൽ വീഴുന്ന സ്ഥിതി.

ഇതിന്റെ പ്രവൃത്തികഴിഞ്ഞ് ആറുമാസമായിരിക്കുകയാണ്. ഇതിനിടയിൽ ചില വാഹനങ്ങൾ ഓവുചാലിൽ വീണ സംഭവമുണ്ടായിട്ടുണ്ട്. കൈവരി പണിത് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ആർ. നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വടക്കയിൽ റഫീക്ക് കഴിഞ്ഞ ദിവസം മുനിസിപ്പൽ അധികൃതർക്ക്പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217786/danger-lurks-road-cry-action)