---
title: "#AKRamesh | സഹകരണ മേഖലയെ തകർക്കുക നവ ലിബറൽ ലക്ഷ്യം : എ. കെ. രമേശ്‌"
english_title: "#Neoliberal #objective #break #cooperative #sector #AKRamesh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217882/neoliberal-objective-break-cooperative-sector-akramesh"
published_at: "2024-07-06T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66893d4bb7649_oditoriyam.jpg"
keywords: []
---

# #AKRamesh | സഹകരണ മേഖലയെ തകർക്കുക നവ ലിബറൽ ലക്ഷ്യം : എ. കെ. രമേശ്‌

> **Lead Summary:** **വടകര:[**സഹകരണ മേഖലയെ തകർക്കുക എന്നത് കോർപ്പറേറ്റ് ലക്ഷ്യമാണെന്നും, ഇതിനായി ഭരണാധികാരികളെ കൂട്ടുപിടിച്ച് തന്ത്രങ്ങൾ മെനയുകയാണ് ഇത്തരം ശക്തികളുടെ ആത്യന്തിക ലക്ഷ്യമെന്നും ബെഫി മുൻ നേതാവ് എ. കെ രമേശ് അഭിപ്രായപ്പെട്ടു.

## Article Content

**വടകര:[**സഹകരണ മേഖലയെ തകർക്കുക എന്നത് കോർപ്പറേറ്റ് ലക്ഷ്യമാണെന്നും, ഇതിനായി ഭരണാധികാരികളെ കൂട്ടുപിടിച്ച് തന്ത്രങ്ങൾ മെനയുകയാണ് ഇത്തരം ശക്തികളുടെ ആത്യന്തിക ലക്ഷ്യമെന്നും ബെഫി മുൻ നേതാവ് എ. കെ രമേശ് അഭിപ്രായപ്പെട്ടു.

ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ എട്ടുവരെ പദ്ധതികളിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് അർഹമായ സ്ഥാനം നൽകിയെടുത്ത് ഒമ്പതാം പഞ്ചവത്സര പദ്ധതി

മുതൽ ഇക്കാര്യത്തിൽ ഭരണാധികാരികൾ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെന്നും, ഉടമെയെ തന്നെ ഇല്ലാതാക്കുന്ന പണിയാണ് ഇന്ന് മുതലാളിത്തം ചെയ്തു വരുന്നതെന്നും,

പരസ്പര സഹായ സംഘങ്ങൾക്ക് പകരം സ്വാശ്രയ സംഘങ്ങൾ എന്ന ആശയം അത് എന്നിൽ എന്ന ചിന്തയിൽ ഒതുങ്ങുന്നതാണെന്നും,

ഇത്തരം ചിന്താഗതികൾക്ക് എതിരെ പണ്ടുകാലം മുതൽ തന്നെ നടന്ന പോരാട്ടത്തിന്റെ ഭാഗമാണ് 14 രൂപ മൂലധനത്തിൽ കെട്ടിപ്പടുത്ത ഊരാളുങ്കൾ സൊസൈറ്റി പ്രസ്ഥാനമെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് നടന്ന, 'കോ-ഓപ്പറേറ്റീവ് ബിൽഡ് എ ബെറ്റർ ഫ്യൂച്ചർ ഫോർ ഓൾ' എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അയാടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പി. ഷിജു, പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217882/neoliberal-objective-break-cooperative-sector-akramesh)