---
title: "ചോറോട് സമ്പുര്‍ണ്ണ മാലിന്യ  മുക്ത ഹരിത ഗ്രാമ പഞ്ചായത്ത് ;  പ്രഖ്യാപനം റിപ്പബ്ലിക്ക് ദിനത്തില്‍"
english_title: " Prior to the declaration of Chorode Grama Panchayat as a completely waste free green panchayat on January 26, cleaning work is in progress in all the 21 wards."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21804/prior-to-the-declaration-of-chorode-grama-panchayat-as-a-completely-waste-free-green-panchayat-on-january-26-cleaning-work-is-in-progress-in-all-the-21-wards"
published_at: "2022-01-20T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e914b39bcbc_WARD 11 CHORODE PANCHAYATH .jpg"
keywords: []
---

# ചോറോട് സമ്പുര്‍ണ്ണ മാലിന്യ  മുക്ത ഹരിത ഗ്രാമ പഞ്ചായത്ത് ;  പ്രഖ്യാപനം റിപ്പബ്ലിക്ക് ദിനത്തില്‍

> **Lead Summary:** കൈനാട്ടി : ചോറോട് ഗ്രാമപഞ്ചായത്ത് സമ്പുര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് ആയി ജനുവരി 26 ന് പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ഇരുപത്തി ഒന്ന് വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തികള്‍പുരോഗമിക്കുന്നു. പതിനൊന്നാം വാര്‍ഡില്‍ അമ്പത് വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ എട്ട് ക്ലസ്റ്ററുകള്‍ രൂപീകരിച്ചു.

## Article Content

കൈനാട്ടി : ചോറോട് ഗ്രാമപഞ്ചായത്ത് സമ്പുര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് ആയി ജനുവരി 26 ന് പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ഇരുപത്തി ഒന്ന് വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തികള്‍പുരോഗമിക്കുന്നു. പതിനൊന്നാം വാര്‍ഡില്‍ അമ്പത് വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ എട്ട് ക്ലസ്റ്ററുകള്‍ രൂപീകരിച്ചു.

വീടുകള്‍ ശുചീകരണം നടത്തി. റോഡുകള്‍ വൃത്തിയാക്കി. പൊതു സ്ഥലങ്ങളും, പൊതു സ്ഥാപനങ്ങളും ശുചീകരിച്ചു. തുടര്‍ന്ന് എല്ലാ ക്ലസ്റ്ററുകളുടെയും നേതൃത്വത്തില്‍ തുടര്‍ ശുചീകരണം നടത്തി എല്ലാ കാലത്തും ഇവ ശുചിയായി സൂക്ഷിക്കണം. പതിനൊന്നാം വാര്‍ഡ് സമ്പൂര്‍ണ്ണ മാലിന്യ മുക്ത വാര്‍ഡ് പ്രഖ്യാപനം പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മധുസൂദന്‍ ചോല നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി.അനില്‍കുമാര്‍ മാസ്റ്റര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.അശോകര്‍, കെ.കെ.തുളസി ടീച്ചര്‍, സി.പി.ചന്ദ്രന്‍, പി.കെ.ശശി, എം.ടി.കെ സുരേന്ദ്രന്‍, അശാ വര്‍ക്കര്‍ ശൈലജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21804/prior-to-the-declaration-of-chorode-grama-panchayat-as-a-completely-waste-free-green-panchayat-on-january-26-cleaning-work-is-in-progress-in-all-the-21-wards)