---
title: "#Accident  |  വടകരയിലെ അപകടം; തിരച്ചിൽ നിർത്തി, മത്സ്യതൊഴിലാളിയായ യുവാവിനെ കണ്ടെത്താനായില്ല"
english_title: "#Accident #Vadakara #search #called #young #fisherman #could #found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218135/accident-vadakara-search-called-young-fisherman-could-found"
published_at: "2024-07-07T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ab0215fe85_shafii.jpg"
keywords: []
---

# #Accident  |  വടകരയിലെ അപകടം; തിരച്ചിൽ നിർത്തി, മത്സ്യതൊഴിലാളിയായ യുവാവിനെ കണ്ടെത്താനായില്ല

> **Lead Summary:** ** വടകര:[** മൂരാട് കോട്ടക്കൽ അഴിമുഖത്ത് നിന്ന് മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. വടകര സാൻ്റ് ബാങ്ക്സിൽ വടകര തീരദേശ പോലീസും മറൈൻ എൻഫോഴ്‌സമെൻ്റിൻ്റെ കൊയിലാണ്ടിയിലെ പോലീസ് ബോട്ടും രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും ഷാഫിയെ കണ്ടെത്താനായില്ല.

## Article Content

** വടകര:[** മൂരാട് കോട്ടക്കൽ അഴിമുഖത്ത് നിന്ന് മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. വടകര സാൻ്റ് ബാങ്ക്സിൽ വടകര തീരദേശ പോലീസും മറൈൻ എൻഫോഴ്‌സമെൻ്റിൻ്റെ കൊയിലാണ്ടിയിലെ പോലീസ് ബോട്ടും രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും ഷാഫിയെ കണ്ടെത്താനായില്ല.

കാലാവസ്ഥ പ്രതികൂലമായതും ശക്തമായ ഒഴുക്കും തെരച്ചിൽ നടത്തുന്നതിന് പ്രതികൂലമായി ബാധിച്ചു. വൈകുന്നേരത്തോടെ നാവികസേനയുടെ ഹെലികോപ്റ്ററും സാൻ്റ്ബാങ്ക്സ് പരിസരത്ത് പരിശോധന നടത്തിയിരുന്നു.

ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയിൽപ്പെട്ട് കാണാതായത്. വല കടലിലേക്ക് ആഴ്ന്നു. ആഞ്ഞ് വലിക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

പിന്നാലെ കൂടെയുണ്ടായിരുന്നയാൾ കടലിലിറങ്ങി കയർ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. തൊട്ടടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്താൻ അടുത്തെത്തിയപ്പോഴേക്കും ഷാഫി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മീൻ പിടിക്കാനായി അഞ്ചംഗ സംഘത്തിനൊപ്പമാണ് ഷാഫി എത്തിയത്. വേലിയിറക്കം ഉള്ളപ്പോഴാണ് ഇവർ മീൻ പിടിക്കാനിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218135/accident-vadakara-search-called-young-fisherman-could-found)