---
title: "#RYJDconvention  |  കൂടോത്രവും മന്ത്രവാദവും സാംസ്കാരിക കേരളത്തിന് അപമാനകരം : ആർ വൈ ജെഡി കൺവെൻഷൻ"
english_title: "#Kudotra #witchcraft #disgrace #cultural #Kerala #RYJD #convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218159/kudotra-witchcraft-disgrace-cultural-kerala-ryjd-convention"
published_at: "2024-07-07T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ac43fa0223_kudothram.jpg"
keywords: []
---

# #RYJDconvention  |  കൂടോത്രവും മന്ത്രവാദവും സാംസ്കാരിക കേരളത്തിന് അപമാനകരം : ആർ വൈ ജെഡി കൺവെൻഷൻ

> **Lead Summary:** **വടകര:[**[ ](കൂടോത്രവും മന്ത്രവാദവും സാംസ്കാരിക കേരളത്തിന് അപമാനകരമാണന്ന് രാഷ്ട്രീയ യുവ ജനതാദൾ നേതാവും സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവുമായ പി എം ഷബീറലി പറഞ്ഞു. ആർ വൈ ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

## Article Content

**വടകര:[**[ ](കൂടോത്രവും മന്ത്രവാദവും സാംസ്കാരിക കേരളത്തിന് അപമാനകരമാണന്ന് രാഷ്ട്രീയ യുവ ജനതാദൾ നേതാവും സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവുമായ പി എം ഷബീറലി പറഞ്ഞു. ആർ വൈ ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഭൗർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ് മന്ത്രവാദികളുടെ പിടിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ യുവജനങ്ങൾ ഇത്തരപ്രവണതകൾക്കെതിരാണെന്നും സോഷ്യലിസ്റ്റ് അവബോധമുള്ളവരാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RYJD പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ രാജേഷ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ RYJD ജില്ലാ പ്രസിഡന്റ് കിരൺജിത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സച്ചിൻ വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് എംടി കെ സുധീഷ് സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡണ്ട് വിസ്മയ മുരളീധരൻ ആർ ജെ ഡി ജില്ലാ കമ്മിറ്റി അംഗങ്ങളായ അയാടത്തിൽ രവീന്ദ്രൻ വിനോദ് ചെറിയത്ത് എ പി അമർനാഥ് സിമി കെ കെ വാഴക്കുറയിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .

ഭാരവാഹികളായി പ്രസിഡണ്ട് ഷിജിൻ കൊടക്കലാംണ്ടി, വൈസ് പ്രസിഡണ്ടുമാർ ഉണ്ണികൃഷ്ണൻ കുറ്റിക്കാട്ടിൽ, അനിരുദ് മലയിൽ, നീരജ് എസ് ആർ, ജനറൽ സെക്രട്ടറി ഷിജിത്ത് മലയിൽ, സെക്രട്ടറിമാർ ജിഷ്ണു പവിത്രൻ, രാജേഷ് നെല്ലിയാംകണ്ടി, ശുഭ എം ടി കെ, ട്രഷറർ വർണ്ണ വി പി. എന്നിവരെ തെരത്തെ ടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218159/kudotra-witchcraft-disgrace-cultural-kerala-ryjd-convention)