---
title: "#foundbody | വടകരയിൽ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി"
english_title: "#The #body #native #Malappuram #missing #sea #Vadakara #was #found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218224/the-body-native-malappuram-missing-sea-vadakara-was-found"
published_at: "2024-07-08T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b71a62e67a_sudhann.jpg"
keywords: []
---

# #foundbody | വടകരയിൽ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **വടകര:[ **[ ]( വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുെടെ മൃതദേഹം കണ്ടെത്തി.

## Article Content

**വടകര:[ **[ ]( വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുെടെ മൃതദേഹം കണ്ടെത്തി.

കോട്ടക്കടപ്പുറം ഭാ​ഗത്ത് തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം കണ്ടത്. തീരത്തടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ചേളാരിയിൽനിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച് മീൻപിടിക്കുകയായിരുന്നു.

ഇതിനിടെ വല കടലിലേക്ക് ആഴ്ന്നപ്പോൾ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കിൽപ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മറ്റു മത്സ്യത്തൊഴിലാളികൾ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218224/the-body-native-malappuram-missing-sea-vadakara-was-found)