---
title: "#accident  |   മടപ്പള്ളിയിലെ വാഹനാപകടം; ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു, ബസ്സ് പൊലീസ് കസ്റ്റഡിയിൽ"
english_title: "#Car #accident #Madapally #driver #conductor #fled #bus #police #custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218346/car-accident-madapally-driver-conductor-fled-bus-police-custody"
published_at: "2024-07-08T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bbecc59b21_WhatsApp_Image_2024-07-08_at_2.44.38_PM.jpeg"
keywords: []
---

# #accident  |   മടപ്പള്ളിയിലെ വാഹനാപകടം; ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു, ബസ്സ് പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** **വടകര:[ ** ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . അപകടത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു.

## Article Content

**വടകര:[ ** ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . അപകടത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു.

ബസ് ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടം വരുത്തിയത്.

പരിക്കേറ്റ നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത് . മൂന്ന് പേരെയും വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218346/car-accident-madapally-driver-conductor-fled-bus-police-custody)