---
title: "#Fuelshortage   |   ഇന്ധന ക്ഷാമം രൂക്ഷം; ഗ്യാസ് ഓട്ടോ ഡ്രൈവർമാർക്ക് ഇത് കഷ്ടകാലം"
english_title: "#Acute #fuel #shortage #These #tough #times #gas #auto #drivers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218557/acute-fuel-shortage-these-tough-times-gas-auto-drivers"
published_at: "2024-07-09T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ce3c950606_WhatsApp_Image_2024-07-09_at_12.29.25_PM.jpeg"
keywords: []
---

# #Fuelshortage   |   ഇന്ധന ക്ഷാമം രൂക്ഷം; ഗ്യാസ് ഓട്ടോ ഡ്രൈവർമാർക്ക് ഇത് കഷ്ടകാലം

> **Lead Summary:** **വടകര:[**സിഎൻജി ഉപയോഗിച്ച് ഓടുന്ന ഓട്ടോറികളുടെ ഡ്രൈവർമാരുടെ കഷ്ടകാലത്തിന് അവസാനമായില്ല. പ്രത്യേകിച്ച് വടകരമേഖലയിൽ സർവീസ് നടത്തുന്നവരുടെ കാര്യം. നൂറു കണക്കിന് ഓട്ടോറിക്ഷകളാണ് ഈ ഭാഗത്ത് ഗ്യാസ് ഉപയോഗിച്ച് സർവീസ് നടത്തുന്നത്.

## Article Content

**വടകര:[**സിഎൻജി ഉപയോഗിച്ച് ഓടുന്ന ഓട്ടോറികളുടെ ഡ്രൈവർമാരുടെ കഷ്ടകാലത്തിന് അവസാനമായില്ല. പ്രത്യേകിച്ച് വടകരമേഖലയിൽ സർവീസ് നടത്തുന്നവരുടെ കാര്യം. നൂറു കണക്കിന് ഓട്ടോറിക്ഷകളാണ് ഈ ഭാഗത്ത് ഗ്യാസ് ഉപയോഗിച്ച് സർവീസ് നടത്തുന്നത്.

ഇവർക്ക് സിഎൻജി സൗകര്യം വടകരയിലോ പരിസരത്തോ ഇല്ല. ഇതിന് ഇവർ പയ്യോളിയിലോ കുറ്റ്യാടി ഭാഗത്തോ പോകണം. വടകര ടൗൺ കേന്ദ്രമായി സർവീസ് നടത്തുന്ന ഇത്തരം ഓട്ടോറിക്ഷകൾ ഗ്യാസ് നിറക്കാൻ കിലോമീറ്ററുകൾ താണ്ടണം.ഈ പോക്കുവരവിൽ യാത്രക്കാരെ കിട്ടിയില്ലെങ്കിൽ ചെലവേറും.

ടാങ്ക് നിറച്ചാൽ ഓട്ടത്തിന് അനുസരിച്ച് ശരാശരി രണ്ട്-രണ്ടര ദിവസമെത്തും. അതുകഴിഞ്ഞാൽ വീണ്ടും ഇന്ധനം നിറക്കാൻ പോകണം. എത്രയോ കാലമായി ഇതാണ് അവസ്ഥ. പെട്രോളിനും ഡീസലിനും വില കൂടിയതിനാൽ മിക്ക ഓട്ടോഡ്രൈവർമാരും ഗ്യാസിലേക്കു തിരിയുകയാണ്.

സാമ്പത്തിക മെച്ചമുണ്ടെങ്കിലും ഗ്യാസ് കിട്ടാത്തതാണ് പ്രശ്‌നം. ഇതിനു വടകരയിൽ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഇവർ എപ്പോഴുംസൗകര്യമുള്ളത്. ഒന്നര വർഷത്തിലേറെയായി പയ്യോളിയിൽ ഈ സംവിധാനം നിലവിലുണ്ട്.

ഇത് പയ്യോളി മേഖലയിലെ ഓട്ടോ ഡ്രൈവർമാർക്ക് അനുഗ്രഹമാണ്. പക്ഷേ, വൈദ്യുതി നിലക്കുന്ന പ്രശ്ന‌ം തിരിച്ചടിയാവുകയാണെന്ന് പറയുന്നു. കറന്റ് ഇല്ലെങ്കിൽ ഗ്യാസ് നിറച്ചുകൊടുക്കാനാവുന്നില്ലെന്ന് പയ്യോളിയിലെ പമ്പ് മാനേജർ മഹേഷ് പറഞ്ഞു. മഴക്കാലത്ത് വൈദ്യുതി നിലക്കുന്നത് പതിവായതോടെ ഗ്യാസ് ഓട്ടോറിക്ഷക്കാർ കാത്ത്നിൽക്കേണ്ടിവരുന്നു.

പെട്രോളിനും ഡീസലിനും ഈ പ്രശ്‌നമില്ല. വടകര മേഖലയിലുള്ളവരുടെ സ്ഥിതിയാണ് കഷ്ടം. വൈദ്യുതി എപ്പോൾ വരുമെന്ന് നിശ്ചയമില്ലാത്തതിനാൽ കാത്തിരിപ്പ് നീളുന്നു. കറന്റിന്റെ കാര്യം ചോദിച്ചുവേണം മുന്നോട്ടുപോകാൻ. വടകര ടൗണിൽ സൗകര്യം ഒരുക്കിയിരുന്നെങ്കിൽ ഈ ദുരിതത്തിന് അറുതിയായേനേ.

വടകരയിലെ ഒരു പെട്രോൾ പമ്പിൽ സിഎൻജി സൗകര്യം വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. ഇക്കാര്യത്തിൽ അനുകൂല സാഹചര്യം അടിയന്തരമായി ഒരുക്കണമെന്ന് ഓട്ടോഡ്രൈവർമാർ അഭ്യർഥിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218557/acute-fuel-shortage-these-tough-times-gas-auto-drivers)