---
title: "കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍"
english_title: " Kovid spread: Lawyers in Vadakara in fear"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21859/kovid-spread-lawyers-in-vadakara-in-fear"
published_at: "2022-01-20T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e9592362092_court kovid .jpg"
keywords: []
---

# കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

> **Lead Summary:** വടകര: കോവിഡ് വ്യാപനത്തിനിടെ ഭീതി പടര്‍ത്തി വടകരയില്‍ കോടതി പ്രവര്‍ത്തിക്കുന്നത് ആശങ്കക്കിടയാവുന്നു. ഒരു ജഡ്ജി കോ വിഡ് പോസിറ്റീവാകുകയും കോടതി പൂട്ടുകയും ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് ക്വാറന്റയിനിലായതിനെ തുടര്‍ന്ന് മജിട്രേറ്റ് കോടതി കുറച്ചു ദിവസമായി പ്രവര്‍ത്തിക്കുന്നില്ല.

## Article Content

വടകര: കോവിഡ് വ്യാപനത്തിനിടെ ഭീതി പടര്‍ത്തി വടകരയില്‍ കോടതി പ്രവര്‍ത്തിക്കുന്നത് ആശങ്കക്കിടയാവുന്നു. ഒരു ജഡ്ജി കോ വിഡ് പോസിറ്റീവാകുകയും കോടതി പൂട്ടുകയും ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് ക്വാറന്റയിനിലായതിനെ തുടര്‍ന്ന് മജിട്രേറ്റ് കോടതി കുറച്ചു ദിവസമായി പ്രവര്‍ത്തിക്കുന്നില്ല.

മുന്‍ സിഫ് കോടതി, ഫാമിലി കോടതി എന്നിവിടങ്ങളിലെ ജീവനക്കാരില്‍ പലര്‍ക്കും കോവിഡ് പോസിറ്റീവാണ്. പല അഭിഭാഷകര്‍ക്കും, ഗുമസ്തര്‍ക്കുo കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സബ്ബ് കോടതിയിലും, ഫാമിലി കോടതിയിലും, മുന്‍സിഫ് കോടതിയിലും സാക്ഷി വിസ്താരങ്ങള്‍ നടക്കുന്നത് ആശങ്ക പരത്തിയിട്ടുണ്ട്.

നിലവിലെ കോ വിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം വടകര കോടതി ക്ലസ്റ്ററായി പ്രഖ്യാപിക്കേണ്ടതാണ് എന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21859/kovid-spread-lawyers-in-vadakara-in-fear)