#licensecancelled | സീബ്രലൈനിൽ നിന്ന് വിദ്യാർത്ഥികളെ ബസിടിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

#licensecancelled   |  സീബ്രലൈനിൽ നിന്ന് വിദ്യാർത്ഥികളെ ബസിടിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
Jul 9, 2024 03:57 PM | By Sreenandana. MT

വടകര :(vatakara .truevisionnews.com) മടപ്പള്ളി കോളജ് വിദ്യാർത്ഥികളെ സീബ്രലൈനിൽ നിന്ന് സ്വകാര്യ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .

വിദ്യാർത്ഥികളെ ബസ്സിടിച്ച് തെറിപ്പിക്കുന്ന സി.സി.ടി വി ദൃശ്യങ്ങൾ പുറത്തുവന്നു . വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഉടനെ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങി ഓടുന്നതും ദൃശ്യത്തിലുണ്ട്. പത്തോളം വിദ്യാർത്ഥികളാണ് സീബ്ര ലൈൻ മുറിച്ച് കടന്നത്.

അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല. വിദ്യാർത്ഥികളുടെ പരാതിയിൽ ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ചത്.

മൂന്നുവിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയത്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ കുതിച്ചെത്തിയ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു

#incident #busing #students #Zebra #Line #Private #bus #driver's #license #cancelled

Next TV

Related Stories
തെരച്ചിൽ വിഫലം;  കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 31, 2025 08:41 PM

തെരച്ചിൽ വിഫലം; കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം...

Read More >>
കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം

May 31, 2025 07:39 PM

കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം

കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിൽ വടകര-മാഹി കനാലിൽ വീണ യുവാവിനായി...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

May 31, 2025 01:19 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup