#KKRama | ദേശീയപാത വികസനത്തിൽ വടകരയിലെ ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം വേണം; കെ.കെ രമ എം.എൽ.എയുടെ സബ്മിഷൻ

#KKRama  |   ദേശീയപാത വികസനത്തിൽ വടകരയിലെ ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം വേണം; കെ.കെ രമ എം.എൽ.എയുടെ സബ്മിഷൻ
Jul 9, 2024 07:12 PM | By Sreenandana. MT

 വടകര:(vatakara .truevisionnews.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകരയിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ കെ.കെ രമ എം.എൽ.എയുടെ സബ്മിഷൻ.

കാലവർഷം ശക്തിപ്പെട്ടതോടെ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വലിയ അപകടം ഉണ്ടാകും വിധമുള്ള വെള്ളക്കെട്ടും കുഴികളും മണ്ണിടിച്ചിലുമാണ് ഉണ്ടായിരിക്കുന്നത്. ചെങ്കുത്തായി മണ്ണ് നീക്കം ചെയ്ത മീത്തലെ മുക്കാളി, മടപ്പള്ളി, പാലയാട്ട് നട തുടങ്ങിയ സ്ഥലങ്ങളിൽ റോഡിനു ഇരുവശവുമായി ജീവിക്കുന്നവർ ഭീതിയിലാണ്.

മീത്തലെ മുക്കാളിയിൽ മണ്ണിടിഞ്ഞു വീണ സ്ഥലത്തിനു തൊട്ടുള്ള വീടുകൾ ഇടിഞ്ഞു വീഴിൽ ഭീഷണിയിലാണ്. അശാസ്ത്രീയ നിർമാണരീതിയാണ് മണ്ണിടിയാൻ കാരണമായത്. മഴക്കൂടുതലുള്ള നമ്മുടെ പ്രദേശത്തിനു യോജിക്കാത്ത സോയിൽ നെയിലിംഗ് അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് നേരത്തെ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.

ഇത് മുഖവിലക്കെടുക്കാതെ നടത്തിയ നിർമാണമാണ് അപകടങ്ങളിലേക്ക് കാര്യങ്ങളെ എത്തിച്ചത്. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാവണം.

മണ്ണിടിഞ്ഞ സ്ഥലത്തിന് ഇരുവശവും അപകട നിലയിൽ കിടക്കുന്ന വീടുകളും സ്ഥലങ്ങളും ഏറ്റെടുത്ത് തട്ടുകളായി റീട്ടെയിൻ വാൾ നിർമ്മിക്കുക എന്നതാണ് ഇതിനുള്ള ശാസ്ത്രീയ പരിഹാരം. അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം കാരണം പലയിടങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

ചോറോട് പഞ്ചായത്തിൽ നിരവധി കുടുംബങ്ങളെ ഇതുകാരണം മാറ്റിപാർപ്പിക്കേണ്ടി വന്നു. അദാനി ഗ്രൂപ്പ് സബ്‌കോൺട്രാക്ട് നൽകിയ വഗാഡ് എന്ന കമ്പനിയാണ് ഈ റീച്ചിലെ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഏറെ അപാകതകൾ നിറഞ്ഞതാണ് കമ്പനിയുടെ പ്രവർത്തനരീതി.

ഇത് കൃത്യമായി മോണിറ്റർ ചെയ്യപ്പെടുന്നില്ല എന്നതും ഏറെ ഗൗരവതരമാണ്. യോഗ്യമായ സർവീസ് റോഡുകൾ നിർമ്മിക്കാതെ ഉണ്ടാക്കിയ ഗതാഗത നിയന്ത്രണം വടകര നഗരത്തിൽ പരിഹരിക്കാൻ കഴിയാത്ത വിധമുള്ള ഗതഗതതടസം സൃഷ്ടിക്കുകയാണ് റോഡിലെ കുണ്ടും കുഴിയും വെള്ളക്കെട്ടും കാരണം വലിയ അപകടങ്ങളും നിരന്തരം ഇവിടെ സംഭവിക്കുന്നു.

ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല. അപകടങ്ങളെ മുൻനിർത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കമ്പനികൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനായുള്ള തീരുമാമെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ.കെ.രമ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

#urgent #need #solution #Vadakara #development #national #highway #Submission #KK #Rama #MLA

Next TV

Related Stories
#Gramsabha | കുറിഞ്ഞാലിയോട്ടെ വെള്ളക്കെട്ടിന് പരിഹാരം കാണണം  -ഗ്രാമസഭാ പ്രമേയം

Jul 20, 2024 09:05 PM

#Gramsabha | കുറിഞ്ഞാലിയോട്ടെ വെള്ളക്കെട്ടിന് പരിഹാരം കാണണം -ഗ്രാമസഭാ പ്രമേയം

നിരവധി തവണ പരാതികൾ നൽകിയിട്ടും ഒരു പരിഹാരവും ഇതേവരെ...

Read More >>
#Lunarday | ചാന്ദ്രദിനം: ഐഎസ്ആർഒ യുവശാസ്ത്രജ്ഞൻ മേമുണ്ടയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു

Jul 20, 2024 07:06 PM

#Lunarday | ചാന്ദ്രദിനം: ഐഎസ്ആർഒ യുവശാസ്ത്രജ്ഞൻ മേമുണ്ടയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു

കൊയിലാണ്ടി സ്വദേശിയായ അബി എസ് ദാസ് തിരുവനന്തപുരം ISRO യിൽ ശാസ്ത്രജ്ഞനായി ജോലി...

Read More >>
#Shahanashir | സ്വപ്നങ്ങളിലേക്ക് പറക്കാൻ ;  ശഹാന ശിറിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ എംഎൽഎ എത്തി

Jul 20, 2024 05:16 PM

#Shahanashir | സ്വപ്നങ്ങളിലേക്ക് പറക്കാൻ ; ശഹാന ശിറിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ എംഎൽഎ എത്തി

ശിരിനിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ...

Read More >>
Top Stories