#theft | വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ മോഷണം അന്വേഷണം ആരംഭിച്ചു പോലീസ്

#theft  |  വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ മോഷണം അന്വേഷണം ആരംഭിച്ചു പോലീസ്
Jul 10, 2024 05:07 PM | By Sreenandana. MT

വടകര :(vatakara .truevisionnews.com) വില്യാപ്പള്ളി ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിൽ മോഷണം. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് മോഷണം നടന്നത്.

സമീപത്തെ കുഞ്ഞിരാമൻ ജൂവലറിയിൽ മോഷണശ്രമവും നടന്നു. മൂന്നുമോഷ്ടാക്കളുടെ ദൃശ്യം ഡേമാർട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എല്ലാവരും മുഖംമറച്ചനിലയിലാണ്. ഡേമാർട്ടിന്റെ ഷട്ടറിന്റെ പൂട്ടുതകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.

ഈ ദൃശ്യം സി.സി.ടി.വി.യിലുണ്ട്. മൂന്ന് ഷെൽഫുകളിൽനിന്നും 15,000 രൂപയും ഹോൾസെയിൽ ഷെൽഫിൽ ചില്ലറയായി സൂക്ഷിച്ച 70,000 രൂപയുമാണ് മോഷ്ടിച്ചത്. കൗണ്ടറിലെ രണ്ടുമൊബൈൽ ഫോണുകളും കൊണ്ടുപോയി.

ഇവിടെ എന്തോ ശബ്ദംകേട്ട് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിൽ വിളിച്ചിരുന്നു. പോലീസ് വിവരം വില്യാപ്പള്ളി ഔട്ട് പോസ്റ്റിൽ കൈമാറി. പോലീസുകാരൻ സ്ഥലത്തെത്തുമ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽക്കയറി രക്ഷപ്പെട്ടു.

കുഞ്ഞിരാമൻ ജൂവലറിയുടെ രണ്ട് പൂട്ടുകൾ തകർത്തെങ്കിലും സെൻട്രൽ ലോക്ക് തകർക്കാൻ സാധിച്ചില്ല. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡേ മാർട്ട് മാനേജിങ് പാർട്ണർ കെ.സി. ഫിറോസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

#Police #investigating #theft #Vilyapally #Super #Market

Next TV

Related Stories
  ഒൻപതു വയസുകാരിയെ വാഹനമിടിച്ച് നിർത്താതെ പോയ കേസ്; പ്രതി ഷെജിലിനെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങി

Feb 10, 2025 02:38 PM

ഒൻപതു വയസുകാരിയെ വാഹനമിടിച്ച് നിർത്താതെ പോയ കേസ്; പ്രതി ഷെജിലിനെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങി

വിദേശത്തായിരുന്ന പ്രതിയെ ഇന്ന് രാവിലെ വടകര പോലീസ് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയാണ്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Feb 10, 2025 12:43 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
അവർ പറക്കുന്നു; ഹരിയാലി ഹരിതകർമ്മസേന മലേഷ്യയിലേക്ക്

Feb 10, 2025 10:18 AM

അവർ പറക്കുന്നു; ഹരിയാലി ഹരിതകർമ്മസേന മലേഷ്യയിലേക്ക്

നഗരസഭയിലെ ഹരിയാലി ഹരിതകർമ്മസേനാഗങ്ങളിൽ 68 പേർ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മലേഷ്യ സന്ദർശനത്തിന്...

Read More >>
 വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറിയും സ്‌മാർട്ട് ക്ലാസ് റൂമും തുറന്നു

Feb 9, 2025 10:49 PM

വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറിയും സ്‌മാർട്ട് ക്ലാസ് റൂമും തുറന്നു

ലൈബ്രറിക്ക് ആവശ്യമായ ഷെൽഫുകൾ വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങൾ...

Read More >>
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

Feb 9, 2025 10:20 PM

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

കാഴ്ച പരിശോധന, തിമിര നിർണയം, ഡയബെറ്റിക് റെറ്റിനോപ്പാതി തുടങ്ങിയ രോഗനിർണയമാണ്...

Read More >>
Top Stories










News Roundup






Entertainment News