---
title: "#RPF  |  ആർ.പി.എഫിന്റെ ജാഗ്രത; വില്യാപ്പള്ളി സ്വദേശിയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് തിരികെ ലഭിച്ചു "
english_title: "#Vigilance #RPF #bag #containing #gold #ornaments #native #Vilyapally #returned"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218947/vigilance-rpf-bag-containing-gold-ornaments-native-vilyapally-returned"
published_at: "2024-07-10T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668eb54d268dd_WhatsApp_Image_2024-07-10_at_9.52.15_PM.jpeg"
keywords: []
---

# #RPF  |  ആർ.പി.എഫിന്റെ ജാഗ്രത; വില്യാപ്പള്ളി സ്വദേശിയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് തിരികെ ലഭിച്ചു 

> **Lead Summary:** വില്യാപ്പള്ളി** :[ ** പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച സ്വർണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗ് റെയിൽവേ പോലീസിന്റെ ജാഗ്രതയിൽ ഉടമയുടെ കൈകളിലേക്ക് ഭദ്രമായി എത്തി.

## Article Content

വില്യാപ്പള്ളി** :[ ** പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച സ്വർണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗ് റെയിൽവേ പോലീസിന്റെ ജാഗ്രതയിൽ ഉടമയുടെ കൈകളിലേക്ക് ഭദ്രമായി എത്തി.

വില്യാപ്പള്ളിയിലെ കുറ്റിപ്പുനത്തിൽ കെ.പി. നൗഷാദിന്റെയും കുടുംബത്തിന്റെയും ബാഗാണ് അഞ്ചിന് പുലർച്ചെ വടകര റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ചത്. ഇവർ കുടുംബമായി ജനശതാബ്ദി എക്സ്പ്രസിൽ കായംകുളത്തേക്കുപോകാനാണ് സ്റ്റേഷനിലെത്തിയത്.

ട്രെയിനിൽ കയറിയപ്പോൾ സ്വർണവും രണ്ട് മൊബൈൽഫോണും രണ്ട് സ്മാർട്ട് വാച്ചും കാറിന്റെ താക്കോലും ഉൾപ്പെടെയുള്ളവ വെച്ച ബാഗ് പ്ലാറ്റ്‌ഫോമിൽനിന്ന് എടുക്കാൻ മറന്നു.ട്രെയിൻപോയശേഷം പ്ലാറ്റ്‌ഫോം പരിശോധനയ്ക്കിറങ്ങിയ കോൺസ്റ്റബിൾ ഷാജിയാണ് ഇവിടെ ബാഗ് കണ്ടത്.

ഷാജി ബാഗെടുത്ത് ആർ.പി.എഫ്. ഓഫീസിൽ വെച്ചു. നൗഷാദും കുടുംബവും തിരൂരിലെത്തിയപ്പോഴാണ് ബാഗ് മറന്ന വിവരം അറിയുന്നത്. ഉടൻതന്നെ ഇവർ ‘139’ നമ്പറിൽ വിളിച്ച് റെയിൽവേ കസ്റ്റമർകെയറിൽ പരാതിപ്പെട്ടു.

അവിടെനിന്ന്‌ വിവരം വടകര ആർ.പി.എഫിൽ എത്തി. ബാഗ് എടുത്തുവെച്ചിട്ടുണ്ടെന്ന് ആർ.പി.എഫ്. അറിയിച്ചു. തിങ്കളാഴ്ച നൗഷാദ് വടകര റെയിൽവേ സ്റ്റേഷനിലെത്തി ഹെഡ് കോൺസ്റ്റബിൾ വി. മുരളിയിൽനിന്ന്‌ ബാഗ് ഏറ്റുവാങ്ങി. എ.എസ്.ഐ. ടി.പി. ബിനീഷും സ്ഥലത്തുണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218947/vigilance-rpf-bag-containing-gold-ornaments-native-vilyapally-returned)