---
title: "#AzhiyurExciseCheckpost | അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് ഇനി സ്വന്തം കെട്ടിടം "
english_title: "#AzhiyurExciseCheckpost #now #own #building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218989/azhiyurexcisecheckpost-now-own-building"
published_at: "2024-07-11T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f33415b69e_ffff.jpg"
keywords: []
---

# #AzhiyurExciseCheckpost | അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് ഇനി സ്വന്തം കെട്ടിടം 

> **Lead Summary:** **അഴിയൂർ: [ **അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് ഇനി സ്വന്തം കെട്ടിടം. നവീകരിച്ച അഴിയൂർ എക്സൈസ് പോസ്റ്റ് അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**അഴിയൂർ: [ **അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് ഇനി സ്വന്തം കെട്ടിടം. നവീകരിച്ച അഴിയൂർ എക്സൈസ് പോസ്റ്റ് അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.

വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ഷാബു സി സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രി. സി. വി സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.

കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ.കെ.എസ്. സുരേഷ് അധ്യക്ഷൻ വഹിച്ച വഹിച്ചു. ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ.ശ്രീ. കെ പ്രദീപ്കുമാർ മുഖ്യ അതിഥിയായി.

വടകര ബ്ലോക്ക് ഓഫീസിലെ മുന്നിൽ താൽക്കാലികമായി പ്രവർത്തിച്ച ചെക്ക് പോസ്റ്റ് ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും സഹായത്തോടുകൂടിയാണ് അഴിയൂർ സ്കൂൾ മുൻവശത്തേക്ക് മാറ്റി സ്ഥാപിച്ചത്.

അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് വകുപ്പിന്റെ സ്നേഹോപഹാരം ജോയിന്റ് എക്സൈസ് കമ്മീഷണർ കെ.പ്രദീപ്കുമാർ നൽകി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി ബൈജു,

ULCCS പ്രതിനിധി കെ കെ പ്രദീപ്കുമാർ, അഴിയൂർ വനിതാ സഹകരണ സംഘം പ്രസിഡണ്ട് ശ്രീമതി ബിന്ദുജ ജയ്സൺ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ റഷീദ് .കെ .പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ശ്രീ പ്രമോദ് ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218989/azhiyurexcisecheckpost-now-own-building)