---
title: "#YouthCongress  |   വടകരയിലെ യാത്രാ ദുരിതം എത്രയും പെട്ടെന്ന് പരിഹാരം കാണണം: യൂത്ത് കോൺഗ്രസ്"
english_title: "#Travel #distance #Vadakara #should #solved #soon #possible #Youth #Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219138/travel-distance-vadakara-should-solved-soon-possible-youth-congress"
published_at: "2024-07-11T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fb61ac775f_congress.jpg"
keywords: []
---

# #YouthCongress  |   വടകരയിലെ യാത്രാ ദുരിതം എത്രയും പെട്ടെന്ന് പരിഹാരം കാണണം: യൂത്ത് കോൺഗ്രസ്

> **Lead Summary:** **വടകര:[**വടകര പുതിയ ബസ്റ്റാന്റ് മുതൽ അടക്കാത്തെരു വരെയും, വടകര കോടതി ജംഗ്ഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുമുള്ള വാഹന ഗതാഗതത്തിന്റെ തടസ്സം നീക്കുന്നതിന് ആവശ്യമായ നടപടികൾ അധികാരികൾ ഉടനെ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

## Article Content

**വടകര:[**വടകര പുതിയ ബസ്റ്റാന്റ് മുതൽ അടക്കാത്തെരു വരെയും, വടകര കോടതി ജംഗ്ഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുമുള്ള വാഹന ഗതാഗതത്തിന്റെ തടസ്സം നീക്കുന്നതിന് ആവശ്യമായ നടപടികൾ അധികാരികൾ ഉടനെ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

പുതിയ ബസ്റ്റാൻഡ് മുതൽ അടക്കാത്തെരു വരെയുള്ള ഇരു ഭാഗങ്ങളിലുള്ള വൺവേ ട്രാഫിക് ബ്ലോക്കിൽ ആംബുലൻസുകൾ ഉൾപ്പെടെ കുടുങ്ങുന്നത്സ്ഥിരം കാഴ്ചയാണ്. മാത്രമല്ല അടിയന്തര വൈദ്യ ചികിത്സക്കായി വടകര ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് പോകുന്ന വാഹനങ്ങളും ഈ ഗതാഗത കുരുക്കിൽ കിടന്ന് വലയുകയാണ്.

രോഗികൾ ഉൾപ്പെടെ കൃത്യസമയത്ത് ചികിത്സ കിട്ടാതെ വരുന്ന സാഹചര്യം നിലവിലുണ്ട്. ദേശീയപാതയിലേക്ക് നേരിട്ട് വരുന്ന മറ്റു റോഡുകളിലും ഗതാഗതക്കുരുക്ക്രൂക്ഷമാവുകയാണ്. അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണവും, റോഡ് വികസനത്തിന്റെ ഭാഗമായി നിലവിൽ വാഹനങ്ങൾ കടത്തി വിടുന്ന റോഡിന്റെ വീതി കുറഞ്ഞതും,

മഴമൂലം റോഡിൽ ഉണ്ടായ കുഴികളും ഇത്തരത്തിലുള്ള ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സി.നിജിൻ പറഞ്ഞു. ഗതാഗത കുരുക്കിന് പരിഹാരം കാണേണ്ട പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

ഈ യാത്രക്കുരുക്കിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219138/travel-distance-vadakara-should-solved-soon-possible-youth-congress)