---
title: "#wetlands | കാവുകള്‍ക്ക് ധനസഹായം; ജൈവ വൈവിധ്യത്തിന്റെ കലവറയായ കാവുകളുടെ സംരക്ഷിക്കുന്നു"
english_title: "#Funding #for #wetlands #Protecting #wetlands #storehouse #biodiversity"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219233/funding-for-wetlands-protecting-wetlands-storehouse-biodiversity"
published_at: "2024-07-11T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669019d44881f_apeksha.jpg"
keywords: []
---

# #wetlands | കാവുകള്‍ക്ക് ധനസഹായം; ജൈവ വൈവിധ്യത്തിന്റെ കലവറയായ കാവുകളുടെ സംരക്ഷിക്കുന്നു

> **Lead Summary:** **വടകര : **ജൈവ വൈവിധ്യത്തിന്റെ കലവറയായ കാവുകളുടെ സംരക്ഷണത്തിനായി ഉടമസ്ഥര്‍ക്ക് ധനസഹായം നല്‍കാന്‍ സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ പദ്ധതി.

## Article Content

**വടകര : **ജൈവ വൈവിധ്യത്തിന്റെ കലവറയായ കാവുകളുടെ സംരക്ഷണത്തിനായി ഉടമസ്ഥര്‍ക്ക് ധനസഹായം നല്‍കാന്‍ സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ പദ്ധതി.

ദേവസ്വം/കാവുടമസ്ഥര്‍/ട്രസ്റ്റുകള്‍ എന്നിവർ നിശ്ചിത പ്രഫോര്‍മയില്‍ കോഴിക്കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് അപേക്ഷ നൽകേണ്ടത്.

കൂടുതല്‍ ജൈവ വൈവിധ്യ വിസ്തൃതിയുള്ള കാവുകള്‍ക്കാണ് (കോട്ട) മുന്‍ഗണന ലഭിക്കുക. കാവുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും നൽകണം.

കാവുകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ധനസഹായം അനുവദിക്കുന്നത്.

അപേക്ഷ ഫോം [www.forest.kerala.gov.in](www.forest.kerala.gov.in) ലെ Public interface/forms എന്ന പേജിലും, മാത്തോട്ടം വനശ്രീ കോംപ്ലക്‌സിലെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ്‌റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നിന്നും ലഭിക്കും.

മുമ്പ് വനം വകുപ്പില്‍ നിന്ന് കാവ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ആഗസറ്റ് 13 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ (പിഒ), മാത്തോട്ടം മുമ്പാകെ ലഭിക്കണം.

ഫോണ്‍: 0495-2416900.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219233/funding-for-wetlands-protecting-wetlands-storehouse-biodiversity)