---
title: "കണിയാംകുനി വെള്ളരഞ്ഞോളി റോഡ് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഷക്കീല ഈങ്ങോളി നാടിന് സമര്‍പ്പിച്ചു"
english_title: "ROAD INAUGURTION - ERAMALA GRAMAPANCHAYATH - SHAKKEELA EENGOLI "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21930/road-inaugurtion-eramala-gramapanchayath-shakkeela-eengoli"
published_at: "2022-01-21T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea2c386be46_SHAKKELA ERAMALA.jpg"
keywords: []
---

# കണിയാംകുനി വെള്ളരഞ്ഞോളി റോഡ് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഷക്കീല ഈങ്ങോളി നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി: ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഏറാമല പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഗ്രാമവാസികളുടെ ചിരകാല സ്വപ്‌നമായ കണിയാംകുനി വെള്ളരഞ്ഞോളി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നാടിന് സമര്‍പ്പിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഏറാമല പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഗ്രാമവാസികളുടെ ചിരകാല സ്വപ്‌നമായ കണിയാംകുനി വെള്ളരഞ്ഞോളി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നാടിന് സമര്‍പ്പിച്ചു.

കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ലളിതമായ ചടങ്ങില്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ ജസീല വീ കെ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഏ കെ ഗോപാലന്‍, ടി എന്‍ കെ ശശീന്ദ്രന്‍ മാസ്റ്റര്‍, ഡോ: വി കുമാരന്‍, പി പി ജാഫര്‍, ഏ കെ ബാബു, ആര്‍ എസ് സുധീഷ് മാസ്റ്റര്‍, കൃഷ്ണന്‍ തകരനിലത്തില്‍, രാജന്‍ പി പി കെ, റിയാസ് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ നാരായണന്‍ നെരോത്ത് സ്വാഗതവും അയല്‍സഭ കണ്‍വീനര്‍ സൂപ്പി എം കെ നന്ദിയും പറഞ്ഞു.

നാടിന്റെ ചിരകാല സ്വപ്‌നമായ റോഡ് ഉദ്ഘാടന പരിപാടികള്‍ക്ക് ഗ്രാമവാസികളായ ഗോപി എം പി, അശോകന്‍ പി കെ, കുഞ്ഞമ്മദ് കണിയാംകുനി, സുരേഷ് പി കെ, ഷാനവാസ് എം എന്‍, ജാഫര്‍ ടി എം, പ്രമീള പി കെ, വനജ വി കെ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21930/road-inaugurtion-eramala-gramapanchayath-shakkeela-eengoli)