---
title: "#PKVCommemoration | പികെവി അനുസ്മരണം;   മനസ്സുകളിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു പികെവി - സി എൻ ചന്ദ്രൻ  "
english_title: "#PKV #Commemoration #PKV #CN #Chandran #leader  #had #place #minds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219439/pkv-commemoration-pkv-cn-chandran-leader-had-place-minds"
published_at: "2024-07-12T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66912d3f1abcf_vatakaraaa.jpg"
keywords: []
---

# #PKVCommemoration | പികെവി അനുസ്മരണം;   മനസ്സുകളിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു പികെവി - സി എൻ ചന്ദ്രൻ  

> **Lead Summary:** **വടകര :[**മാതൃകാ കമ്യൂണിസ്റ്റ് എന്ന നിലയിൽ കേരളീയ സമൂഹത്തിൻ്റെ ജന മനസ്സുകളിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു പികെവിയെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ പറഞ്ഞു.

## Article Content

**വടകര :[**മാതൃകാ കമ്യൂണിസ്റ്റ് എന്ന നിലയിൽ കേരളീയ സമൂഹത്തിൻ്റെ ജന മനസ്സുകളിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു പികെവിയെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ പറഞ്ഞു.

വടകരയിൽ സി പി ഐ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തൊമ്പതാം ചരമദിനാചരണത്തിന്റ ഭാഗമായാണ് അനുസ്മരണ സമ്മേളനം.

ആഗോളവൽക്കരണത്തിന്റെ കാലഘട്ടത്തിൽ കമ്യുണിസ്റ്റുകൾ തെറ്റിലേക്ക് വഴുതി വീഴാൻ വളരെ ഏറെ സാധ്യതയുണ്ടെന്നും ചന്ദ്രൻ പറഞ്ഞു.

എൻ എം ബിജു അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു ആർ സത്യൻ ഇ രാധാകൃഷ്ണൻ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219439/pkv-commemoration-pkv-cn-chandran-leader-had-place-minds)