---
title: "#hillfelldown | മുട്ടുങ്ങൽ ബീച്ചിനു സമീപം കുന്നിടിഞ്ഞു; വീടുകൾ ഭീഷണിയിൽ "
english_title: "#Kneeling #down #the #hill #near #the #beach #Homes #are #under #threat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219518/kneeling-down-the-hill-near-the-beach-homes-are-under-threat"
published_at: "2024-07-12T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66916d1f7c04f_fell_down.jpg"
keywords: []
---

# #hillfelldown | മുട്ടുങ്ങൽ ബീച്ചിനു സമീപം കുന്നിടിഞ്ഞു; വീടുകൾ ഭീഷണിയിൽ 

> **Lead Summary:** **വടകര: [**തുടർച്ചയായി പെയ്ത മഴയിൽ ചോറോട് മുട്ടുങ്ങൽ ബീച്ചിനു സമീപം കുന്നിടിഞ്ഞു. സമീപത്തെ വീടുകൾ അപകട ഭീഷണിയിൽ.

## Article Content

**വടകര: [**തുടർച്ചയായി പെയ്ത മഴയിൽ ചോറോട് മുട്ടുങ്ങൽ ബീച്ചിനു സമീപം കുന്നിടിഞ്ഞു. സമീപത്തെ വീടുകൾ അപകട ഭീഷണിയിൽ.

മുട്ടുങ്ങൽ ഗവ: എൽപി സ്‌കൂളിന് പടിഞ്ഞാറ്‌തറോൽ മലയാണ് ഇന്ന് ഉച്ചതിരിഞ്ഞ് ഇടിഞ്ഞത്. സമീപത്ത് താമസിക്കുന്ന ബിന്ദുവിന്റെ വീട് ഭീഷണിയിലായി.

പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പർപ്പിച്ചു.

മലയുടെ താഴെ ഭാഗത്തുള്ള കല്ലറക്കൽ താഴ ഫാത്തിമ, കെ.ടി.പി.സൈനബ, കെ.ടി.പി.സുനീർ എന്നിവരുടെ വീടുകളും ഭീഷണിയിലാണ്. ഇവരോട് മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ,മെമ്പർമാരായ ആബിദ, ടി.ബിന്ദു, വില്ലേജ് അസിസ്റ്റ്ന്റ് മധു എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219518/kneeling-down-the-hill-near-the-beach-homes-are-under-threat)