---
title: "കരുതല്‍ കാലത്തെ കൃഷിപാഠവുമായി  വിലാതപുരം എല്‍ പി സ്‌കൂള്‍"
english_title: "school farming at vilathapuram school "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21959/school-farming-at-vilathapuram-school"
published_at: "2022-01-21T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea50b8159ed_school farming .jpg"
keywords: []
---

# കരുതല്‍ കാലത്തെ കൃഷിപാഠവുമായി  വിലാതപുരം എല്‍ പി സ്‌കൂള്‍

> **Lead Summary:** **വടകര:** കോവിഡിന്റെ മൂന്നാം വരവില്‍ വിലാതപുരം എല്‍ പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതല്‍ കാലത്തെ കൃഷിപാഠം' വിലാതപുരം എല്‍ പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് 'കുട്ടികളുടെ അടുക്കളത്തോട്ടം സ്‌കൂള്‍ തല മത്സരത്തിന് തുടക്കമായി.

## Article Content

**വടകര:** കോവിഡിന്റെ മൂന്നാം വരവില്‍ വിലാതപുരം എല്‍ പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതല്‍ കാലത്തെ കൃഷിപാഠം' വിലാതപുരം എല്‍ പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് 'കുട്ടികളുടെ അടുക്കളത്തോട്ടം സ്‌കൂള്‍ തല മത്സരത്തിന് തുടക്കമായി.

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രീസിഡന്റ് അഡ്വ:ജ്യോതിലക്ഷ്മി ഉദ്ഘടനം ച്ചെയ്തു. ഹെഡ്മാസ്റ്റര്‍ ടി ജയചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പുറമേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രവി അധ്യക്ഷത വഹിച്ചു.

ശ്രീജിലാല്‍ പദ്ധതി വിശദീകരണം നടത്തി. ജയശ്രീ എം, സജിത, പ്രീത സി എം, രാജീഷ്മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

മൂന്നു മാസാക്കാലം നീണ്ടു നില്‍ക്കുന്ന 'അടുക്കളതോട്ടം' മത്സരമാണ് വീടുകളില്‍ നടക്കുന്നത്.രക്ഷിതാവും കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മൂന്നുഘട്ടങ്ങളിലാണ് മത്സരം വിധിനിര്‍ണ്ണയം നടത്തുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21959/school-farming-at-vilathapuram-school)