---
title: "#Landslide | ദേശീയപാത മടപ്പള്ളിയിള്ളയിൽ  മണ്ണിടിഞ്ഞു"
english_title: "#Landslide #also #occurred #Madapally  #national #highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219690/landslide-also-occurred-madapally-national-highway"
published_at: "2024-07-13T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669257283e2b8_madappaliii.jpg"
keywords: []
---

# #Landslide | ദേശീയപാത മടപ്പള്ളിയിള്ളയിൽ  മണ്ണിടിഞ്ഞു

> **Lead Summary:** **വടകര:[ **ദേശീയപാതയിൽ മടപ്പള്ളി മാച്ചിനാരി കുന്നിൽ മണ്ണിടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് പടിഞ്ഞാറേ കുന്നിൽ മണ്ണിടിച്ചൽ അനുഭവപ്പെട്ടത്.

## Article Content

**വടകര:[ **ദേശീയപാതയിൽ മടപ്പള്ളി മാച്ചിനാരി കുന്നിൽ മണ്ണിടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് പടിഞ്ഞാറേ കുന്നിൽ മണ്ണിടിച്ചൽ അനുഭവപ്പെട്ടത്.

മീത്തലെ മുക്കാളിയിൽ രണ്ടാഴ്ച മുമ്പുണ്ടായതിനു സമാപമായ സംഭവമാണ് മടപ്പള്ളിയിലും. കുന്നിടിയാതിരിക്കാൻ പണിത സിമന്റ് പാളി കനത്ത മഴയിൽ തകർന്ന് മണ്ണ് താഴേക്ക് വീണിരിക്കുകയാണ്.

ടാർ റോഡിൽ നിന്ന് അൽപം അകലെയായതിനാൽ വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ല.

നാട്ടുകാർ അതീവ ജാഗ്രതയിലാണ്. ഇവിടെ ഉയർച്ചയുള്ള ഭാഗമാകെ അപകടഭീഷണിയിലാണ്. സമീപത്ത് തന്നെ വീടുകളുമുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219690/landslide-also-occurred-madapally-national-highway)