---
title: "#familymeet | സി.വി. കുടുംബ സംഗമം; നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു "
english_title: "#vatakara #cv #family #meet"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219730/vadakara-cv-family-meet-new-update"
published_at: "2024-07-13T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669288c6162d7_FAMILY.jpg"
keywords: []
---

# #familymeet | സി.വി. കുടുംബ സംഗമം; നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു 

> **Lead Summary:** **വടകര: **ഓർക്കാട്ടേരിയിലെ പരേതനായ ചെട്ടിയാംവീട്ടിൽ ഇബ്രാഹിം ഹാജിയുടെ മക്കളും പേരമക്കളുമടങ്ങുന്ന സി.വി. കുടുംബസംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര: **ഓർക്കാട്ടേരിയിലെ പരേതനായ ചെട്ടിയാംവീട്ടിൽ ഇബ്രാഹിം ഹാജിയുടെ മക്കളും പേരമക്കളുമടങ്ങുന്ന സി.വി. കുടുംബസംഗമം സംഘടിപ്പിച്ചു.

തിരുവനന്തപുരം എസ്. സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫിസർ ഡോ. ഫൈസൽ മാവുള്ളടത്തിൽ ഉദ്ബോധന പ്രസംഗം നടത്തി.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ അഫ്താബ് മുഹമ്മദ്‌, ഖുർആൻ സമ്പൂർണമായി മനഃപാഠമാക്കിയ ഖദീജ ഇബ്രാഹിം, അസ്ഫർ മുഹമ്മദ്‌, സഹല അശ്‌റഫ്, ആദിൽ മുഹമ്മദ്‌, നെറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ എഴുത്തുകാരി കൂടിയായ മർവ മുഹമ്മദ്‌ എന്നിവർക്ക് പറമ്പത്ത് ബഷീർ ഉപഹാരം കൈമാറി.

മാധ്യമ പ്രവർത്തകൻ അശ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സഫ്‌വാൻ സി.വി. സ്വാഗതം പറഞ്ഞു.

മാതാഞ്ചേരി ഹാഫിസ് ആശംസകൾ നേർന്നു.

അസ്ഫർ മുഹമ്മദ്‌ ഖിറാഅത്ത് നടത്തി. കുട്ടികളുടെ കലാപരിപാടി ഏകോപനം റാബി അസ്‌ലം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219730/vadakara-cv-family-meet-new-update)