---
title: "സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ്;  ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു"
english_title: "Star Vision Excellence Award; Performed brochure release"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21985/star-vision-excellence-award-performed-brochure-release"
published_at: "2022-01-21T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea6a0983c97_satr vision .jpg"
keywords: []
---

# സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ്;  ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു

> **Lead Summary:** **ദുബൈ: **ഇശല്‍ എമിറേറ്റ്‌സ് 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാര്‍ വിഷന്‍ മീഡിയ ഒരുക്കുന്ന ഇശല്‍ അറേബ്യ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെയും സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡിന്റെയും ബ്രോഷര്‍ പ്രകാശന ചടങ്ങ് യൂനിക് വേള്‍ഡ് ഹാളില്‍ സംഘടിപ്പിച്ചു. ഇശല്‍ അറേബ്യ സ്റ്റേജ് ഷോ സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സി അവാര്‍ഡ് ജൂറി വൈസ് ചെയര്‍മാനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പുന്നക്കല്‍ മുഹമ്മദലി ദുബൈ യൂനിക് വേള്‍ഡ് ബിസ്‌നസ് ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദലിക്ക് ബ്രോഷര്‍ നല്‍കി നിര്‍വ്വഹിച്ചു.

## Article Content

**ദുബൈ: **ഇശല്‍ എമിറേറ്റ്‌സ് 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാര്‍ വിഷന്‍ മീഡിയ ഒരുക്കുന്ന ഇശല്‍ അറേബ്യ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെയും സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡിന്റെയും ബ്രോഷര്‍ പ്രകാശന ചടങ്ങ് യൂനിക് വേള്‍ഡ് ഹാളില്‍ സംഘടിപ്പിച്ചു. ഇശല്‍ അറേബ്യ സ്റ്റേജ് ഷോ സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സി അവാര്‍ഡ് ജൂറി വൈസ് ചെയര്‍മാനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പുന്നക്കല്‍ മുഹമ്മദലി ദുബൈ യൂനിക് വേള്‍ഡ് ബിസ്‌നസ് ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദലിക്ക് ബ്രോഷര്‍ നല്‍കി നിര്‍വ്വഹിച്ചു.

ഇശല്‍ അറേബ്യ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയുടെ ബ്രോഷര്‍ മുഹമ്മദലി കണ്ണൂരും, ബെല്ലോ ബഷീറും ചേര്‍ന്ന് ജോര്‍ജിയോ ഗ്രൂപ്പ് എം.ഡി പി. പി ബിജുവിന് നല്‍കി നിര്‍വ്വഹിച്ചു. ഇശല്‍ എമിറേറ്റ്‌സ് ജനറല്‍ സെക്രട്ടറിയും സ്റ്റാര്‍ വിഷന്‍ മീഡിയ ഹെ ഡുമായ ബഷീര്‍ തിക്കോടി (ഇശല്‍) സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുന്നക്കല്‍ മുഹമ്മദലി അധ്യക്ഷനായി.

യൂനിക് വേള്‍ഡ് ഡയരക്ടര്‍ മുഹമ്മദലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദലി കണ്ണൂര്‍,ബെല്ലോ ബഷീര്‍,ടി.ഖാലിദ്, പി.പി ബിജു,നിസാര്‍ വയനാട്, ഫത്താഹ് റഹ്മാന്‍ , മോഹന്‍ പി. പൊന്നാനി, റഗിലേഷ് , സഹദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21985/star-vision-excellence-award-performed-brochure-release)