---
title: "#Inauguration | ജി.വി.എച്ച് എസ് എസ് മടപ്പളളിയിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം  "
english_title: "#Inauguration #of #various #clubs #at #GVHS #Madapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219856/inauguration-of-various-clubs-at-gvhs-madapally"
published_at: "2024-07-14T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669379ebcaf72_inaugeration.jpg"
keywords: []
---

# #Inauguration | ജി.വി.എച്ച് എസ് എസ് മടപ്പളളിയിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം  

> **Lead Summary:** **മടപ്പളളി : ** ജി.വി.എച്ച് എസ് എസ് മടപ്പളളിയിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.

## Article Content

**മടപ്പളളി : ** ജി.വി.എച്ച് എസ് എസ് മടപ്പളളിയിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.

വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റിൽ കവിതാ രചനാ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന കലോത്സവത്തിൽ കവിതാരചനയിൽ രണ്ടാം സ്ഥാനവും നേടിയ അനിവേദ ഏ ആർ ആണ് ക്ലബ് ഉദ്ഘാടനം നടത്തിയത്.

സ്കൂൾ തിയേറ്റർ ഹാളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റ്ർ ഗഫൂർ കരുവണ്ണൂർ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ഷൈനി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ആശംസയർപ്പിച്ച് സംസാരിച്ചു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219856/inauguration-of-various-clubs-at-gvhs-madapally)