---
title: "#roaddevelopment | റോഡ് വികസനത്തിന് സ്ഥലം ഉടമകളുടെ സഹകരണം തേടി സന്ദേശ യാത്ര"
english_title: "#road #development #SandeshYatra #seeks #cooperation #from #land #owners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219916/road-development-sandeshayatra-seeks-cooperation-from-land-owners-new"
published_at: "2024-07-14T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693bda495d5d_vatakara.jpg"
keywords: []
---

# #roaddevelopment | റോഡ് വികസനത്തിന് സ്ഥലം ഉടമകളുടെ സഹകരണം തേടി സന്ദേശ യാത്ര

> **Lead Summary:** **കീഴൽ: **അമരാവതി-മേമുണ്ട-കീഴൽ മുക്ക-വായേരിമുക്ക റോഡിന് പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം അനുവദിച്ച ആറു കോടി 17 ലക്ഷം രൂപ ഫലപ്രദമായി വിനിയോഗിക്കാൻ മുഴുവൻ ജനങ്ങളും സ്ഥലം ഉടമകളും സഹകരിക്കണമെന്ന് അഭ്യർഥിച്ച് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും ബഹുജനങ്ങളുടെയും നേതൃത്വത്തിൽ വികസന സന്ദേശ യാത്ര സംഘടിപ്പിച്ചു.

## Article Content

**കീഴൽ: **അമരാവതി-മേമുണ്ട-കീഴൽ മുക്ക-വായേരിമുക്ക റോഡിന് പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം അനുവദിച്ച ആറു കോടി 17 ലക്ഷം രൂപ ഫലപ്രദമായി വിനിയോഗിക്കാൻ മുഴുവൻ ജനങ്ങളും സ്ഥലം ഉടമകളും സഹകരിക്കണമെന്ന് അഭ്യർഥിച്ച് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും ബഹുജനങ്ങളുടെയും നേതൃത്വത്തിൽ വികസന സന്ദേശ യാത്ര സംഘടിപ്പിച്ചു.

അമരാവതിയിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി.റീന, ഗ്രാമപഞ്ചായത്ത് അംഗം ഷറഫുദ്ദീൻ കൈതയിൽ, ആർ ബൽറാം, സി.പി.ബിജു പ്രസാദ്, പി.പി.മുരളി, ആയാടത്തിൽ രവീന്ദ്രൻ, സി എച്ച് ഇബ്രാഹിം, സുനി, ടി.മോഹൻദാസ് എന്നിവർ സംസാരിച്ചു.

മേമുണ്ടയിൽ ജാഥയ്ക്ക് അഭിവാദ്യമർപ്പിച്ച് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219916/road-development-sandeshayatra-seeks-cooperation-from-land-owners-new)