വടകര :(vatakara.truevisionnews.com) നവചിന്ത സാംസ്കാരിക വേദി വടകര ടൗൺ ഹാളിൽ സംഘടിപ്പിച്ച ആർട് ഫെസ്റ്റ് ശ്രദ്ധേയമായ അനുഭവമായി.


വ്യത്യസ്തമായ നാടൻ കലാരൂപങ്ങളും സാംസ്കാരിക ചർച്ചകളും ഇശൽ വിരുന്നും വടകരക്കാരുടെ മനസ്സ് കവർന്നു.
ഉച്ചക്ക് 3 മണിക്ക് പ്രശസ്ത പിന്നണി ഗായകൻ വി ടി മുരളി ആർട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ 'ഓത്തു പള്ളി'എന്ന ഗാനം സദസ്സിന് മുന്നിൽ ആലപിച്ചു.
പി ടി അഹമ്മദ് അധ്യക്ഷം വഹിച്ചു. ശറഫുദ്ധീൻ വടകര, റഊഫ് ചോറോട്, അസ്‌കർ വെള്ളയിൽ സംസാരിച്ചു.
ശേഷം കളരി പയറ്റ്, കോൽക്കളി, തുടിതാളം, ഒപ്പന,എന്നിവ അരങ്ങേറി. വൈകുന്നേരം 5 മണിക്ക് 'സാംസ്കാരിക കേരളം നടന്ന വഴികൾ'എന്ന ശീർഷകത്തിൽ നടന്ന സാംസ്കാരിക സദസ്സ് ചർച്ചകൾ കൊണ്ട് സമൃദ്ധമായി.
പ്രശസ്ത എഴുത്തുകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ കാപട്യം നിറഞ്ഞാടുകയാണെന്നും ഇതിനെതിരെയുള്ള പുതിയ ചിന്തകളും മുന്നേറ്റവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എ പി കുഞ്ഞാമു, എം സി വടകര, കടത്തനാട്ട് നാരായണൻ മാസ്റ്റർ, ശശി ബപ്പൻ കാട്, പൗർണമി ശങ്കർ, പി ടി അഹമ്മദ്,ബാലൻ നടുവണ്ണൂർ, ടി പി മുഹമ്മദ്, സുബൈർ സി കെ എന്നിവർ സംസാരിച്ചു.
നവചിന്ത ലോഗോ പി കെ പാറക്കടവ് പ്രകാശനം ചെയ്തു. വടകരയിലെ കലാകാരന്മാരെ വേദിയിൽ ആദരിച്ചു.
രാത്രി 7 മണിക്ക് നടന്ന 'ഇശലും ഗസലും'പരിപാടിയിൽ വെച്ച് വടകരയിലെ അനശ്വര കലാകാരൻ മുജാഹിദ് വടകരയെ അനുസ്മരിച്ചു.
പ്രസിദ്ധ ഗായകൻ താജുദ്ധീൻ വടകര അനുസ്മരണ പ്രഭാഷണം നടത്തി.
#Starting #with #OthuPalli #Navachintaartfest #remarkable