---
title: "#busstrike | കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം"
english_title: "#bus #strike #on #Kozhikode #Kannur #route #from #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219970/bus-strike-on-kozhikode-kannur-route-from-tomorrow"
published_at: "2024-07-14T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693f90b37077_bus.jpg"
keywords: []
---

# #busstrike | കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം

> **Lead Summary:** **വടകര :** കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍.

## Article Content

**വടകര :** കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമര പ്രഖ്യാപനം.

മടപ്പള്ളി സീബ്രാലൈന്‍ അപകടത്തെത്തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ദേശീയപാതയിൽ മടപ്പള്ളി മാച്ചിനാരി കുന്നിൽ മണ്ണിടിഞ്ഞിരുന്നു . കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പടിഞ്ഞാറേ കുന്നിൽ മണ്ണിടിച്ചൽ അനുഭവപ്പെട്ടത്.

മീത്തലെ മുക്കാളിയിൽ രണ്ടാഴ്ച മുമ്പുണ്ടായതിനു സമാപമായ സംഭവമാണ് മടപ്പള്ളിയിലും. കുന്നിടിയാതിരിക്കാൻ പണിത സിമന്റ് പാളി കനത്ത മഴയിൽ തകർന്ന് മണ്ണ് താഴേക്ക് വീണിരിന്നു .

ടാർ റോഡിൽ നിന്ന് അൽപം അകലെയായതിനാൽ വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ല.ഇവിടെ ഉയർച്ചയുള്ള ഭാഗമാകെ അപകടഭീഷണിയിലാണ്.

സമീപത്ത് തന്നെ വീടുകളുമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219970/bus-strike-on-kozhikode-kannur-route-from-tomorrow)