---
title: "#Murdoch | പയ്യോളിസ്റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയത് കർശന നടപടി സ്വീകരിക്കണം: മർഡാക്ക് "
english_title: "#Strict #action #should #be #taken #against #train #not #stopping #Payoli #station #Murdoch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220171/strict-action-should-be-taken-against-train-not-stopping-payoli-station-murdoch"
published_at: "2024-07-15T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66950d9e98954_train.jpg"
keywords: []
---

# #Murdoch | പയ്യോളിസ്റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയത് കർശന നടപടി സ്വീകരിക്കണം: മർഡാക്ക് 

> **Lead Summary:** **ചേമഞ്ചേരി : **പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌ നിർത്താതെ പോയതിനെതിരെ റെയിൽവേ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൌൺസിൽ (മർഡാക്) ചെയർമാൻ എംപി മൊയ്‌തീൻ കോയ ആവശ്യപ്പെട്ടു.

## Article Content

**ചേമഞ്ചേരി : **പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌ നിർത്താതെ പോയതിനെതിരെ റെയിൽവേ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൌൺസിൽ (മർഡാക്) ചെയർമാൻ എംപി മൊയ്‌തീൻ കോയ ആവശ്യപ്പെട്ടു.

16307 ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌ റണ്ണിംഗ് സ്റ്റാറ്റസ് പ്രകാരം ട്രെയിൻ രാത്രി 10 മണിക്ക് പയ്യോളി സ്റ്റേഷനിൽ എത്തിച്ചേരേണ്ടത് ട്രെയിൻ ജൂലൈ 11ന് ശനിയാഴ്ച രാത്രി 10.56 നാണ് പയ്യോളിസ്റ്റേഷനിൽ നിർത്താതെ കടന്നു പോയത്. 

യാത്രക്കാർ ബഹളം വച്ചപ്പോൾ 2 കിലോമീറ്റർ ദൂരം മാറി അയിനിക്കാടാണ് നിർത്തിയത്.

ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ ഫ്ലാറ്റ് ഫോം ഇല്ലാതെ നിറയെ കുറ്റി കാടുകൾ ഉള്ള അയനിക്കാട് ഇറങ്ങാൻ രോഗികളും പ്രായമുള്ളവരും ഏറെ പ്രയാസപ്പെട്ടു.

കുറേ യാത്രക്കാർ വടകരയിലും ഇറങ്ങി. കണ്ണൂർ ഭാഗത്തേക്കു പോകാൻ വന്നവരും യാത്ര മുടങ്ങി.

ലോക്കോ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് റെയിൽവേ ബോർഡ്‌ ചെയർമാന് മർഡാക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220171/strict-action-should-be-taken-against-train-not-stopping-payoli-station-murdoch)