---
title: "#protest | മലിനജലം ഒഴുക്കിവിടുന്നു; വഗാഡ് കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം"
english_title: "#Sewage #is #discharged #Locals #protest #against #Vagad #company"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220204/sewage-is-discharged-locals-protest-against-vagad-company"
published_at: "2024-07-15T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669535c8e5d7f_SIRR.jpg"
keywords: []
---

# #protest | മലിനജലം ഒഴുക്കിവിടുന്നു; വഗാഡ് കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

> **Lead Summary:** **കൊയിലാണ്ടി : ** ദേശീയ പാത നിർമ്മാണം ഉപകരാറെടുത്ത വഗാഡ് കമ്പനിയുടെ നന്തിയിലെ കേന്ദ്രത്തിൽ നിന്ന് മലിന ജലം നന്തി ടൗണിലേക്കും പരിസരങ്ങളിലേക്കും ഒഴുക്കിവിടുന്നതായി നാട്ടുകാർ.

## Article Content

**കൊയിലാണ്ടി : ** ദേശീയ പാത നിർമ്മാണം ഉപകരാറെടുത്ത വഗാഡ് കമ്പനിയുടെ നന്തിയിലെ കേന്ദ്രത്തിൽ നിന്ന് മലിന ജലം നന്തി ടൗണിലേക്കും പരിസരങ്ങളിലേക്കും ഒഴുക്കിവിടുന്നതായി നാട്ടുകാർ.

 ഇതിനെതിരെ ഇന്ന് നാട്ടുകാരുടെ പ്രതിഷേധം.

പ്രദേശങ്ങളിലെ വീടുകളിലേക്കു പോലും മലിനജലം ഒഴുകി എത്തുകയാണ്.

വഗാഡിന്റെ നന്തി ഓഫീസ് നാട്ടുകാർ ഉപരോധിച്ചു.

വളരെ കാലമായി മാലിന്യ ദുരിതം അനുഭവിക്കുകയാണ് പ്രദേശ വാസികൾ.

പലതവണ കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ ഉത്തരേന്ത്യൻ കമ്പനി തയ്യാറായിട്ടില്ലയെന്നു നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220204/sewage-is-discharged-locals-protest-against-vagad-company)