---
title: " #Busstrike | ഗതാഗതകുരുക്ക്; തൊട്ടിൽപ്പാലം - വടകര റൂട്ടിലെ ബസ് തൊഴിലാളികൾ സമരത്തിലേക്ക്"
english_title: "#traffic #jam #Bus #workers #on #Thotilpalam #Vadakara #route #go #on #strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220247/traffic-jam-bus-workers-on-thotilpalam-vadakara-route-go-on-strike"
published_at: "2024-07-15T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66955debadefd_vusssss.jpg"
keywords: []
---

#  #Busstrike | ഗതാഗതകുരുക്ക്; തൊട്ടിൽപ്പാലം - വടകര റൂട്ടിലെ ബസ് തൊഴിലാളികൾ സമരത്തിലേക്ക്

> **Lead Summary:** **വടകര:** ദേശീയ പാതയിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാത്തിതിൽ പ്രതിഷേധിച്ച് വടകര- തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സർവീസ് നിർത്തിവെക്കുന്നതായി തൊഴിലാളികൾ അറിയിച്ചു.

## Article Content

**വടകര:** ദേശീയ പാതയിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാത്തിതിൽ പ്രതിഷേധിച്ച് വടകര- തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സർവീസ് നിർത്തിവെക്കുന്നതായി തൊഴിലാളികൾ അറിയിച്ചു.

റോഡ് പണി നടന്നു കൊണ്ടിരിക്കുന്ന കൈനാട്ടി മുതൽ വടകര വരെയുള്ള ഭാഗങ്ങളിൽ പണി പൂർത്തീകരിക്കാത്തത് കാരണം വലിയ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതിനാൽ വാഹന ഗതാഗതം ദുസ്സഹം ആയിരിക്കുന്നകയാണ്.

ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.

മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി കിടക്കുന്നത് കാരണം ബസ്സുകൾക്ക് സമയത്ത് ഓടിയെത്താൻ കഴിയാത്തതിനാൽ പാതിവഴിയിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ടി വരുന്നതായി തൊഴിലാളികൾ പറഞ്ഞു.

ദേശീയപാതയിൽ വടകര ഭാഗത്തെ കുണ്ടും കുഴികളും വെള്ളക്കെട്ടും ഒഴിവാക്കി ഗതാഗത യോഗ്യമാക്കാത്ത സാഹചര്യത്തിൽ ബസ് സർവ്വീസ് നിർത്തിവെക്കാൻ ബസ് ആൻഡ് എൻജിനീയറിങ് വർക്കേഴ്‌സ് യൂണിയൻ ( സി.ഐ.ടി.യു) കുന്നുമ്മൽ ഏരിയ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

യോഗത്തിൽ കെ ടി കുമാരൻ, സനീഷ് തയ്യിൽ, മോഹനൻ കൈതക്കൽ എന്നിവർ സംസാരിച്ചു. സി കെ സതീശൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220247/traffic-jam-bus-workers-on-thotilpalam-vadakara-route-go-on-strike)