---
title: "എസ്എന്‍ഡിപി നേതാവിന്റെ വീടിന്  നേരെ അക്രമം ; ബിജെപി പ്രതിഷേധിച്ചു "
english_title: " To the house of the SNDP leader Violence against; The BJP protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22026/to-the-house-of-the-sndp-leader-violence-against-the-bjp-protested"
published_at: "2022-01-21T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eaaf659d23b_bjp sndp .jpg"
keywords: []
---

# എസ്എന്‍ഡിപി നേതാവിന്റെ വീടിന്  നേരെ അക്രമം ; ബിജെപി പ്രതിഷേധിച്ചു 

> **Lead Summary:** **വടകര : **വടകരയിലെ എസ്എന്‍ഡിപി നേതാവും പൊതു പ്രവര്‍ത്തകനുമായ ഹരി മോഹന്റെ വീടിനും വാഹനത്തിനും നേരെയുണ്ടായ അക്രമണത്തില്‍ ബിജെപി വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമീപ കാലത്തിനിടെ ഇത് മൂന്നാം തവണയാണ് എസ്എന്‍ഡിപി നേതാക്കള്‍ക്കുനേരെ വടകരയില്‍ അതിക്രമം ഉണ്ടാകുന്നത്.

## Article Content

**വടകര : **വടകരയിലെ എസ്എന്‍ഡിപി നേതാവും പൊതു പ്രവര്‍ത്തകനുമായ ഹരി മോഹന്റെ വീടിനും വാഹനത്തിനും നേരെയുണ്ടായ അക്രമണത്തില്‍ ബിജെപി വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമീപ കാലത്തിനിടെ ഇത് മൂന്നാം തവണയാണ് എസ്എന്‍ഡിപി നേതാക്കള്‍ക്കുനേരെ വടകരയില്‍ അതിക്രമം ഉണ്ടാകുന്നത്.

ഒരു വര്‍ഷത്തിനിടെ മറ്റു യൂണിയന്‍ ഭാരവാഹികളെ മര്‍ദിക്കുകയും വാഹനങ്ങളും വീടും തകര്‍ക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടും പോലീസ് സമഗ്രമായ അന്വേഷണം പോലും നടത്തിയിട്ടില്ല. ഹരി മോഹന്റെ വീട്ടിലെ ജനലും വാഹനവും തകര്‍ത്ത സംഭവവും നേതാക്കന്മാര്‍ക്ക് നേരെ നടക്കുന്ന അക്രമണത്തിന് തുടര്‍ച്ചയാണെന്ന് ബിജെപി ആരോപിച്ചു.

ഇരുട്ടിന്റെ മറവില്‍ പൊതുപ്രവര്‍ത്തകരെ അക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഇത്തരം സംഘങ്ങളെ പോലീസ് ഉടനടി നിയമത്തിനുമുമ്പില്‍ എത്തിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡണ്ട് പി. പി വ്യാസന്‍ ആവശ്യപ്പെട്ടു.

സംഭവസ്ഥലം ബിജെപി നേതാക്കളായ പി ശ്യാം രാജ് ,കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി പി മുരളി , അടിയേരി രവീന്ദ്രന്‍ , വേണു നാഥന്‍, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് എന്‍ കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22026/to-the-house-of-the-sndp-leader-violence-against-the-bjp-protested)