---
title: "കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന്   പ്രവാസി ഫെഡറേഷന്‍ "
english_title: "Pravasi Federation calls for speeding up runway development in Karipur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22036/pravasi-federation-calls-for-speeding-up-runway-development-in-karipur"
published_at: "2022-01-21T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eabca6bf30b_air india photo.jpg"
keywords: []
---

# കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന്   പ്രവാസി ഫെഡറേഷന്‍ 

> **Lead Summary:** കോഴിക്കോട്: റണ്‍വെ നീളം കുറച്ചുകൊണ്ട് കരിപ്പൂര്‍ വിമാനത്താവള വികസനം നടത്തുന്നതിലെ ദുരുദ്ദേശം കരിപ്പൂരിന്റെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനാണോയെന്ന് പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയില്‍ ആശങ്ക പ്രകടിപ്പിച്ചു.

## Article Content

കോഴിക്കോട്: റണ്‍വെ നീളം കുറച്ചുകൊണ്ട് കരിപ്പൂര്‍ വിമാനത്താവള വികസനം നടത്തുന്നതിലെ ദുരുദ്ദേശം കരിപ്പൂരിന്റെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനാണോയെന്ന് പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയില്‍ ആശങ്ക പ്രകടിപ്പിച്ചു.

എത്രയും പെട്ടെന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യത്തോടെയുള്ള വികസനം നടത്തണമെന്ന് പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഇ. വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സ: പി. പി സുനീര്‍ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സ: ടി വി ബാലന്‍, എന്‍. ശ്രീധരന്‍, അഡ്വ. ദേവരാജ്, ഇസ്ഹാഖ് കടലുണ്ടി, എം. കെ വിശ്വന്‍, മുഹമ്മദ് ബഷീര്‍, വാഹിദ് കൊളക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ടി പി റഷീദ് സ്വാഗതവും രഞ്ജിത്ത് ടി. കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22036/pravasi-federation-calls-for-speeding-up-runway-development-in-karipur)