---
title: " #prevention | വെള്ളത്തിൽ മുങ്ങി; വെളള കെട്ടുള്ള പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധം തുടങ്ങി   "
english_title: "#submerged #in #water #Epidemic #prevention #started #in #the #watershed #area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220391/submerged-in-water-epidemic-prevention-started-in-the-watershed-area"
published_at: "2024-07-16T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66962a2f8a79e_prevention.jpg"
keywords: []
---

#  #prevention | വെള്ളത്തിൽ മുങ്ങി; വെളള കെട്ടുള്ള പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധം തുടങ്ങി   

> **Lead Summary:** **വടകര : **ശക്തമായ മഴയെ തുടർന്ന് വെളള കെട്ടുള്ള പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്തി.

## Article Content

**വടകര : **ശക്തമായ മഴയെ തുടർന്ന് വെളള കെട്ടുള്ള പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്തി.

ചോറോട് ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ മഴയെ തുടർന്ന് വെളളം കയറിയ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്തി.

ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ആഫീസർ ഡോ. ബിജു നേഷ്. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ.കെ.ടി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ.

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ്, എo, എൽ, എസ്, പി, ആശപ്രവർത്തകർ, വാർഡ് മെമ്പർ ഉൾപ്പെടെയുളളവർ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി.

പ്രദേശത്തെ വീട്ടുകാർക്ക് എലിപ്പനി പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ വിതരണം ചെയ്തു. ജലജന്യ രോഗങ്ങൾ തടയുന്നതിന് വേണ്ടി കിണറുകളിൽ സൂപ്പർക്ലോറിനേഷൻ നടത്തി.

ഒ.ആർ. എസും.വീടുകളിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220391/submerged-in-water-epidemic-prevention-started-in-the-watershed-area)