---
title: "കോവിഡ് വ്യാപനം ;  ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം"
english_title: " Kovid expansion; Change for PSC exams on January 23"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22048/kovid-expansion-change-for-psc-exams-on-january-23"
published_at: "2022-01-21T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eacb937c3fd_psc photo.jpg"
keywords: []
---

# കോവിഡ് വ്യാപനം ;  ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

> **Lead Summary:** കോഴിക്കോട് : കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം. 

## Article Content

കോഴിക്കോട് : കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം. 

ജനുവരി 23 ന് ഉച്ചക്ക് 2.30 മുതല്‍ 4.15 വരെ നടത്താന്‍ നിശ്ചയിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നം.003/2019) പരീക്ഷ ജനുവരി 27 ഉച്ചക്ക് 02.30 മുതല്‍ 04.15ലേക്കും ജനുവരി 23 ന് 10.30 മുതല്‍ ഉച്ചക്ക് 12.15 വരെ നടത്താന്‍ നിശ്ചയിച്ച ആരോഗ്യ/ ഐഎംഎസ് വകുപ്പുകളിലെ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നം.101/2019, 144/2021 etc.) പരീക്ഷ ജനുവരി 28ന് ഉച്ചക്ക് 2.30 മുതല്‍ 4.15 ലേക്കും മാറ്റി നടത്താന്‍ നിശ്ചയിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ പഴയ ഹാള്‍ ടിക്കറ്റുമായി അതേ സെന്ററുകളില്‍ ഹാജരാകണം.

** ടെണ്ടര്‍ ക്ഷണിച്ചു **

വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 84 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0496 2515176, 9048823876

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22048/kovid-expansion-change-for-psc-exams-on-january-23)