---
title: "#Busstrike | ബസ്സ്‌ സമരം ഒത്തുതീർപ്പാക്കണം - യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗം"
english_title: "#Bus #strike #should #be #settled #Youth #Front #district #committee #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220492/bus-strike-should-be-settled-youth-front-district-committee-meeting"
published_at: "2024-07-16T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696891a2e099_strike.jpg"
keywords: []
---

# #Busstrike | ബസ്സ്‌ സമരം ഒത്തുതീർപ്പാക്കണം - യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗം

> **Lead Summary:** **വടകര: **കോഴിക്കോട് കണ്ണൂർ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ജീവനക്കാർ നടത്തി വരുന്ന അനിശ്ചിത കാല പണിമുടക്ക് സമരം ഒത്തുതീർപ്പാക്കണമെന്ന് യൂത്ത് ഫ്രണ്ട്(ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: **കോഴിക്കോട് കണ്ണൂർ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ജീവനക്കാർ നടത്തി വരുന്ന അനിശ്ചിത കാല പണിമുടക്ക് സമരം ഒത്തുതീർപ്പാക്കണമെന്ന് യൂത്ത് ഫ്രണ്ട്(ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇതുമൂലം യാത്രക്കാർ പ്രയാസം നേരിടുമ്പോൾ സമരം അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്.

ജില്ലാ പ്രസിഡണ്ട് ഷഫീഖ് തറോപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു.

പി. എ ബബീഷ് , പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്,.പി. എം ഷുക്കൂർ.,കെ. എം നിസാർ മനോജ് ആവള, കെ. വിനീഷ് ,പി. കെ സനീഷ്, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220492/bus-strike-should-be-settled-youth-front-district-committee-meeting)