---
title: "#felicitated | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "#Ayancherry #Gram #Panchayat #felicitated #the #top #winners #in #12th #ward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220524/ayancherry-gram-panchayat-felicitated-the-top-winners-in-12th-ward-new"
published_at: "2024-07-16T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696a0bae6a7a_appprec.jpg"
keywords: []
---

# #felicitated | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ആയഞ്ചേരി: **2023-24 അധ്യായന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പ്രതിഭകളെ വാർഡ് വികസന സമിതി അനുമോദിച്ചു.

## Article Content

**ആയഞ്ചേരി: **2023-24 അധ്യായന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പ്രതിഭകളെ വാർഡ് വികസന സമിതി അനുമോദിച്ചു.

LSS മുതൽ MBBS വരെയുള്ള പരീക്ഷകളിൽ മികവ് തെളിയിച്ച 10 വിദ്യാർത്ഥികളെയാണ് കടമേരി എൽ പി സ്കൂളിൽ ചേർന്ന അനുമോദന ചടങ്ങിൽ വെച്ച് ആദരിച്ചത്.

സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

കെ. ആശടീച്ചർ അധ്യക്ഷം വഹിച്ചു.

കെ. മോഹനൻ മാസ്റ്റർ, കണ്ണോത്ത് പത്മനാഭൻ,പുത്തൂര് ശ്രീവത്സൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റാർ, മുജീബ് റഹ്‌മാൻ പി, സോന എം.എസ്സ്, ദിവ്യ എം.കെ, ബിജില ടി, ഷിജിന ഇ.കെ എന്നിവർ സംസാരിച്ചു.

ഇർഫാന കെ (MBBS), സോന എം.എസ് (MFiL) ഉത്തര വി.എസ്സ് ( Plus two full A+ ) ദിയ സി.എം, ദേവപ്രിയ ബി, നിരഞ്ജന കെ, നിഹാരിക എം, (SSLC full A+ ) ആദിത്യ കൃഷ്ണ വി ആർ (uss) ശിവന്യ , ഋത്വിക സുരേഷ് ( LSS ) എന്നിവരാണ് ഉപഹാരം ഏറ്റുവാങ്ങിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220524/ayancherry-gram-panchayat-felicitated-the-top-winners-in-12th-ward-new)