---
title: "#mobilerobbery | മൊബൈൽ കൊള്ളയടി; വടകരയിൽ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ യുവജന പ്രതിഷേധം  "
english_title: "#mobile #robbery #DYFI #in #Vadakara #Youth #protest "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220532/mobile-robbery-dyfi-in-vadakara-youth-protest"
published_at: "2024-07-16T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696a528ddfca_bbbbb.jpg"
keywords: []
---

# #mobilerobbery | മൊബൈൽ കൊള്ളയടി; വടകരയിൽ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ യുവജന പ്രതിഷേധം  

> **Lead Summary:** **വടകര: ** സ്വകാര്യ ടെലികോം കമ്പനികളുടെ മൊബൈൽ നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**വടകര: ** സ്വകാര്യ ടെലികോം കമ്പനികളുടെ മൊബൈൽ നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിക്കുവാനുള്ള സ്വകാര്യ ടെലികോം കമ്പനികളുടെ നീക്കം ജനദ്രോഹപരമാണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ ടെലികോം കമ്പനികളെ ആണ് ആശ്രയിക്കുന്നത്.

വിവിധ സർക്കാർ സേവനങ്ങളും വിദ്യാഭ്യാസപരമായ ആവശ്യങ്ങളും മൊബൈൽ ഫോൺ,ഇൻറർനെറ്റ് അടിസ്ഥാനത്തിൽ ആയതിനാൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും മുന്നോട്ടു പോകാൻ വേണ്ടി കഴിയില്ല.

മൊബൈൽ സേവന ദാതാക്കളായ എയർടെൽ വോഡഫോൺ ഐഡിയ ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികൾ നിലവിൽ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു.

11 ശതമാനം മുതൽ 25% വരെയാണ് വർദ്ധനവ് ഈ വർദ്ധനവിലൂടെ 10000 കോടി ലാഭം ഒരു വർഷം നേടുന്നു.

സാധാരണ മനുഷ്യൻ്റെ ജീവിതം ദുസ്സഹമാക്കുന്ന മൊബൈൽ ഫോൺ നിരക്കുകളുടെ വർദ്ധനവ് സ്വകാര്യ ടെലികോം കമ്പനികൾ പിൻവലിക്കണം എന്ന മുദ്രാവാകി ഉയർത്തി വടകര ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച യുവജന പ്രതിഷേധം ജില്ലാ സെക്രട്ടറി പി. സി. ഷൈജു ഉദ്ഘാടനം ചെയ്തു.

ബാലസംഘം ജില്ലാ സെക്രട്ടറി സപന്യ കെ ടി സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ആർ എസ് റിബേഷ് അധ്യക്ഷനായി. ബ്ലോക്ക്‌ ട്രഷറർ ടി ടി ജനീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220532/mobile-robbery-dyfi-in-vadakara-youth-protest)