---
title: "കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു"
english_title: "Turmeric prices bring relief to farmers Leaping and rising"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22075/turmeric-prices-bring-relief-to-farmers-leaping-and-rising"
published_at: "2022-01-22T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb778cac92d_manjangal photo.jpg"
keywords: []
---

# കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

> **Lead Summary:** **വടകര:** ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും കുതിച്ചുയര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് വരെ കിലോയ്ക്ക് 40 മുതല്‍ 50 രൂപ വരെയായിരുന്നു വില. രണ്ടുവര്‍ഷമായി തുടരുന്ന വില വര്‍ധന കൃഷിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് മഞ്ഞളിന് ആവശ്യക്കാരേറിയതോടെ എണ്‍പതിന് മുകളിലാണ് ഇപ്പോഴത്തെ വില.

## Article Content

**വടകര:** ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും കുതിച്ചുയര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് വരെ കിലോയ്ക്ക് 40 മുതല്‍ 50 രൂപ വരെയായിരുന്നു വില. രണ്ടുവര്‍ഷമായി തുടരുന്ന വില വര്‍ധന കൃഷിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് മഞ്ഞളിന് ആവശ്യക്കാരേറിയതോടെ എണ്‍പതിന് മുകളിലാണ് ഇപ്പോഴത്തെ വില.

കോവിഡ് തുടങ്ങിയ 2019 അവസാനം മുതലാണ് ആവശ്യക്കാര്‍ ഏറിയത്. രോഗ പ്രതിരോധ ശേഷിയുണ്ടെന്നതിനാല്‍ വിവിധ രീതിയില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. മഞ്ഞള്‍ ഉള്‍പ്പെടുത്തിയ ആയുര്‍വേദ മരുന്നുകള്‍ കോവിഡാനന്തര അസുഖങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഡിമാന്റ് വര്‍ധിച്ചത്.

ജൈവ രീതിയില്‍ വിളയിച്ച മഞ്ഞളിനാണ് ഇപ്പോള്‍ പ്രിയം. ചെലവ്തുക തിരിച്ചുകിട്ടാത്ത സ്ഥിതിയായിരുന്നതിനാല്‍ കര്‍ഷകര്‍ കൃഷിയെ കൈവിട്ടിരുന്നു. ഇപ്പോഴത്തെ വില ആശ്വാസം പകരുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജനുവരി മുതലാണ് വിളവെടുപ്പ് കാലം. ഏപ്രില്‍ മാസം വരെ വിളവെടുപ്പ് തുടരാം. മൂന്ന് കിലോയിലധികം പച്ച മഞ്ഞള്‍ ഉണക്കിയാലേ ഒരു കിലോ ഉണക്ക മഞ്ഞള്‍ ലഭിക്കൂ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22075/turmeric-prices-bring-relief-to-farmers-leaping-and-rising)