---
title: "എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു;  അനുസ്മരണ സംഗമം പ്രൗഡമായി"
english_title: " They came together in the memory of SV Usman; The memorial service was a proud one"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22078/they-came-together-in-the-memory-of-sv-usman-the-memorial-service-was-a-proud-one"
published_at: "2022-01-22T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb7ebe67827_S V USMAN .jpg"
keywords: []
---

# എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു;  അനുസ്മരണ സംഗമം പ്രൗഡമായി

> **Lead Summary:** വടകര: കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ ജന്‍മനാട് വിതുമ്പി. കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇരിങ്ങല്‍ കുഞ്ഞാലി മരക്കാര്‍ മ്യൂസിയം പരിസരത്ത് പൊന്‍മണി പൂങ്കുയില്‍ എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമമാണ് വികാര നിര്‍ഭരമായത്.

## Article Content

വടകര: കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ ജന്‍മനാട് വിതുമ്പി. കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇരിങ്ങല്‍ കുഞ്ഞാലി മരക്കാര്‍ മ്യൂസിയം പരിസരത്ത് പൊന്‍മണി പൂങ്കുയില്‍ എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമമാണ് വികാര നിര്‍ഭരമായത്.

പാടിയും പറഞ്ഞും ഉസ്മാന്റെ അപദാനങ്ങള്‍ വാഴ്ത്തിയ പരിപാടിയില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകരാണ് ഒത്തു ചേര്‍ന്നത് . പയ്യോളി നഗര സഭാ ചെയര്‍മാന്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്‌റഫ് അധ്യക്ഷനായി. സി പി സദഖത്തുല്ല സ്വാഗതം പറഞ്ഞു. നിഅമത്തുല്ല കോട്ടക്കല്‍, എസ്.വി.മെഹറലി, ഇശാമുല്ല അബ്ദുല്ല, സി കെ അഷ്‌റഫ്, പി കെ ഹമീദ്, ഷമീന തളിക്കര, ലിയാഖത്ത് കുറ്റ്യാടി, മുഷ്താഖ് തീക്കുനി, എസ് വി സലീം, പി പി സലീം , പി കുഞ്ഞാമു,എസ് വി സലിം,പി.പി സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22078/they-came-together-in-the-memory-of-sv-usman-the-memorial-service-was-a-proud-one)