---
title: "#acquitted | വടകരയിൽ ഹർത്താലിന്റെ പേരിൽ ചുമത്തിയ കേസിലെ മുഴുവൻ ആളുകളെയും കോടതി വെറുതെവിട്ടു"
english_title: "#court #acquitted #all #people #case #filed #name #strike #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220929/court-acquitted-all-people-case-filed-name-strike-vadakara"
published_at: "2024-07-18T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698cf41683e5_cout.jpg"
keywords: []
---

# #acquitted | വടകരയിൽ ഹർത്താലിന്റെ പേരിൽ ചുമത്തിയ കേസിലെ മുഴുവൻ ആളുകളെയും കോടതി വെറുതെവിട്ടു

> **Lead Summary:** **വടകര:**ഹർത്താലിൻ്റെ ഭാഗമായിവടകര പോലിസ് സ്റ്റേഷൻ പരിധിയിൽ എടുത്ത കേസിലെ മുഴുവൻ ആളുകളെയും വടകര മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടയച്ചു.

## Article Content

**വടകര:**ഹർത്താലിൻ്റെ ഭാഗമായിവടകര പോലിസ് സ്റ്റേഷൻ പരിധിയിൽ എടുത്ത കേസിലെ മുഴുവൻ ആളുകളെയും വടകര മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടയച്ചു.

മുഹമ്മദ് അഷ്‌റഫ്‌, ഫിയാസ്, സമീർ കുഞ്ഞിപ്പള്ളി, സജീർ വള്ളിക്കാട്, സജീർ സി. വി, നിസാം പുത്തൂർ, നഫ്നാസ്, ഷുഹൈൽ, ഷൗക്കത്ത് മാക്കൂൽ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വടകര കോടതി വെറുതെ വിട്ടത്.

പ്രതികൾക്ക് വേണ്ടി അഡ്വക്കറ്റ് കുട്യാലി, അഡ്വക്കറ്റ് റാഷിദ് കാവിൽ എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220929/court-acquitted-all-people-case-filed-name-strike-vadakara)