---
title: "#Congress | ഉമ്മൻചാണ്ടി സ്മരണ: അശരണർക്ക് ആഹാരവുമായി കോൺഗ്രസ് പ്രവർത്തകർ"
english_title: "#OommenChandy #Memorial #Congress #workers #with #food #for #the #needy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220944/oommenchandy-memorial-congress-workers-with-food-for-the-needy"
published_at: "2024-07-18T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698d7b6219e6_congress.jpg"
keywords: []
---

# #Congress | ഉമ്മൻചാണ്ടി സ്മരണ: അശരണർക്ക് ആഹാരവുമായി കോൺഗ്രസ് പ്രവർത്തകർ

> **Lead Summary:** **വടകര: **നാടെങ്ങും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ പ്രഥമ ചരമദിനം ആചരിക്കുമ്പോൾ, കുറുന്തോടി കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവരവരുടെ വീടുകളിൽനിന്നും ശേഖരിച്ചുകൊണ്ടുവന്ന ഒരുനേരത്തെ ഭക്ഷണം വടകര നഗരത്തിലെ വഴിയോര താമസക്കാർക്കായി വിതരണം ചെയ്തു.

## Article Content

**വടകര: **നാടെങ്ങും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ പ്രഥമ ചരമദിനം ആചരിക്കുമ്പോൾ, കുറുന്തോടി കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവരവരുടെ വീടുകളിൽനിന്നും ശേഖരിച്ചുകൊണ്ടുവന്ന ഒരുനേരത്തെ ഭക്ഷണം വടകര നഗരത്തിലെ വഴിയോര താമസക്കാർക്കായി വിതരണം ചെയ്തു.

വിശക്കുന്നവർക്ക് ആഹാരം നൽകാനായി വടകര ട്രാഫിക് പോലീസ് വിഭാവനം ചെയ്ത അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണം വടകര ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് പുതിയബസ്സ്സ്റ്റാൻഡ് പഴയബസ്സ്സ്റ്റാൻഡ് ,ഐസ് റോഡ് തുടങ്ങിയ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ചെന്ന് ആവശ്യക്കാരെ കണ്ടെത്തി ഭക്ഷണം നൽകി.

ഭക്ഷണവിതരണ പരിപാടിക്ക് കോൺഗ്രസ്സ് പ്രവർത്തകരായ സുരേഷ് കുറ്റിലാട്ട്,എൻ കെ ഹാഷിം,കെ കെ ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220944/oommenchandy-memorial-congress-workers-with-food-for-the-needy)