---
title: "ജല അതോറിറ്റിയില്‍ ക്വാളിറ്റി  മാനേജര്‍  നിയമനം"
english_title: " Quality in Water Authority Manager appointment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22112/quality-in-water-authority-manager-appointment"
published_at: "2022-01-22T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eba76d9f475_job - jal jeevan.jpg"
keywords: []
---

# ജല അതോറിറ്റിയില്‍ ക്വാളിറ്റി  മാനേജര്‍  നിയമനം

> **Lead Summary:** **വടകര: **ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബിനു കീഴില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍ ( രണ്ട് ഒഴിവ്), ടെക്‌നിക്കല്‍ മാനേജര്‍ (അഞ്ച് ഒഴിവ്) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍കാലിക നിയമനം നടത്തുന്നു.

## Article Content

**വടകര: **ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബിനു കീഴില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍ ( രണ്ട് ഒഴിവ്), ടെക്‌നിക്കല്‍ മാനേജര്‍ (അഞ്ച് ഒഴിവ്) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍കാലിക നിയമനം നടത്തുന്നു.

എം.എസ്.സി. കെമിസ്ട്രിയും ജല ഗുണനിലവാര പരിശോധനയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബി.എസ്.സി കെമിസ്ട്രിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. നാല്‍പ്പത് വയസ്സ് കവിയരുത്. ക്വാളിറ്റി മാനേജര്‍ക്ക് 20,000 രൂപയും ടെക്‌നിക്കല്‍ മാനേജര്‍ക്ക് 18,000 രൂപയും പ്രതിമാസ വേതനം ലഭിക്കും.

താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 25 ന് രാവിലെ 11 മണിയ്ക്ക് മലാപ്പറമ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റ, യോഗ്യത, വയസ്സ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547638576. 

**ഡിഎല്‍ എഡ് സീറ്റ് ഒഴിവ്**

ഗവ. ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സില്‍ സീറ്റ് ഒഴിവ്. കോഴ്‌സിന് പി എസ് സി അംഗീകാരമുണ്ട്. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.

പട്ടികജാതി , മറ്റ് അര്‍ഹതപ്പെട്ട വിഭാഗക്കാര്‍ക്ക് ഇ ഗ്രാന്റ് വഴി ഫീസ് സൗജന്യമായിരിക്കും. ജനുവരി 28 വരെ അപേക്ഷ തീയതി നീട്ടിയിട്ടുണ്ട്. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍: 04734296496, 8547126028.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22112/quality-in-water-authority-manager-appointment)