---
title: "#Commemoration | ഉമ്മൻചാണ്ടി സ്മരണ: കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വീൽ ചെയർ നൽകി"
english_title: "#Commemoration #OommenChandy #Under #the #leadership #Vadakara #Mandal #CongressCommittee #wheel #chair #given #district #hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/221182/commemoration-oommenchandy-under-the-leadership-vadakara-mandal-congresscommittee-wheel-chair-given-district-hospital-new"
published_at: "2024-07-19T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a26ff6752e_wheeel.jpg"
keywords: []
---

# #Commemoration | ഉമ്മൻചാണ്ടി സ്മരണ: കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വീൽ ചെയർ നൽകി

> **Lead Summary:** **വടകര : **ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വീൽ ചെയർ വിതരണം ചെയ്തു.

## Article Content

**വടകര : **ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വീൽ ചെയർ വിതരണം ചെയ്തു.

പരിപാടി മുൻ കെ പി സി സി മെമ്പർ അഡ്വ: സി. വത്സലൻ ഉദ്ഘാടനം ചെയ്തു.

ആശുപത്രി സുപ്രണ്ട് വീൽചെയർ ഏറ്റുവാങ്ങി.

മണ്ഡലം പ്രസിഡൻ്റ് വി കെ പ്രേമൻ അധ്യക്ഷത വഹിച്ചു.

അജിത ചീരാം വീട്ടിൽ, പുറന്തോടത്ത് സുകുമാരൻ, ഷംസു കല്ലിങ്ങൽ, രഞ്ജിത്ത് കണ്ണൊത്ത്, ബിജുൽ ആയാടത്തിൽ, ശ്രീലേഷ്, എം.വേണുഗോപാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/221182/commemoration-oommenchandy-under-the-leadership-vadakara-mandal-congresscommittee-wheel-chair-given-district-hospital-new)