---
title: "#QuizCompetition | വായനാദിന ക്വിസ് മത്സരം: വടകര താലൂക്ക് ഓഫീസ് ടീം ജേതാക്കൾ"
english_title: "#Reading #Day #Quiz #Competition #Vadakara #Taluk #Office #Team #Winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/221234/reading-day-quiz-competition-vadakara-taluk-office-team-winners"
published_at: "2024-07-19T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a533179d59_qi8z.jpg"
keywords: []
---

# #QuizCompetition | വായനാദിന ക്വിസ് മത്സരം: വടകര താലൂക്ക് ഓഫീസ് ടീം ജേതാക്കൾ

> **Lead Summary:** **വടകര: **വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല വായനാ ക്വിസ്സിൽ വടകര താലൂക്ക് ഓഫീസിലെ മേഘ്ന എം, അക്ഷയ ബി എന്നിവരടങ്ങിയ ടീം ജേതാക്കളായി.

## Article Content

**വടകര: **വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല വായനാ ക്വിസ്സിൽ വടകര താലൂക്ക് ഓഫീസിലെ മേഘ്ന എം, അക്ഷയ ബി എന്നിവരടങ്ങിയ ടീം ജേതാക്കളായി.

കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെ ഷീന ഇ, റിജേഷ് ഒ, എന്നിവരടങ്ങിയ ടീമാണ് രണ്ടാമത്.

കലക്ടറേറ്റിലെ തന്നെ ഡിസ്ട്രിക് ഡെവലപ്മെൻറ് കമ്മീഷണർ ഓഫീസിലെ രാഹിത്ത് ആർ നായർ, അനു ജോൺ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ആകെ 40 ടീമുകളാണ് വെള്ളിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്വിസ്സിൽ പങ്കെടുത്തത്.

ഇതിൽ അഞ്ചു ടീമുകൾ അന്തിമ റൗണ്ടിലെത്തി. വിജയികൾക്ക് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ അമിയ എം ക്വിസ് നയിച്ചു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി പി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/221234/reading-day-quiz-competition-vadakara-taluk-office-team-winners)