---
title: "വടകരയില്‍ ജനതാദള്‍ എസ്സിന്  പുതിയ നേതൃത്വം"
english_title: "New leadership of Janata Dal (S) in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22145/new-leadership-of-janata-dal-s-in-vadakara"
published_at: "2022-01-22T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebe5a9c93bc_k prakasan .jpg"
keywords: []
---

# വടകരയില്‍ ജനതാദള്‍ എസ്സിന്  പുതിയ നേതൃത്വം

> **Lead Summary:** വടകര: ജനതാദള്‍ (എസ്) സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകരയില്‍ നടന്ന കണ്‍വെന്‍ഷനില്‍ നിയോജകമണ്ഡലം പ്രസിഡന്റായി കെ.പ്രകാശനെയും പതിനാലംഗ നിര്‍വ്വാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.മുന്‍ മന്ത്രി ശ്രീ. സി.കെ.നാണു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: ജനതാദള്‍ (എസ്) സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകരയില്‍ നടന്ന കണ്‍വെന്‍ഷനില്‍ നിയോജകമണ്ഡലം പ്രസിഡന്റായി കെ.പ്രകാശനെയും പതിനാലംഗ നിര്‍വ്വാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.മുന്‍ മന്ത്രി ശ്രീ. സി.കെ.നാണു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ശ്രീ.കെ. ലോഹ്യ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. ടി.എന്‍.കെ.ശശീന്ദ്രന്‍, ടി.കെ.ഷരീഫ്, പറമ്പത്ത് രവീന്ദ്രന്‍, പ്രമോദ് പി.പി, കൊയിലോത്ത് ബാബു, ഒ.കെ.രാജന്‍, ലിജിന്‍ രാജ് കെ.പി. തുടങ്ങിയവര്‍ സംസാരിച്ചു.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ അഡ്വ.ലതിക ശ്രീനിവാസ് നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22145/new-leadership-of-janata-dal-s-in-vadakara)