---
title: "#Teachersselection | പട്ടികജാതി വികസന വകുപ്പിനു കീഴിൽ അധ്യാപകരെ തെരഞ്ഞെടുക്കുന്നു "
english_title: "#Teachers #are #selected #under #Scheduled #Caste #Development #Department"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/221516/teachers-are-selected-under-scheduled-caste-development-department"
published_at: "2024-07-20T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b9628271e3_selec.jpg"
keywords: []
---

# #Teachersselection | പട്ടികജാതി വികസന വകുപ്പിനു കീഴിൽ അധ്യാപകരെ തെരഞ്ഞെടുക്കുന്നു 

> **Lead Summary:** **വടകര: **പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻററിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെ ബയോളജി, എക്കണോമിക്സ്, ചരിത്രം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അധ്യാപകരെ തെരഞ്ഞെടുക്കുന്നു.

## Article Content

**വടകര: **പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻററിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെ ബയോളജി, എക്കണോമിക്സ്, ചരിത്രം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അധ്യാപകരെ തെരഞ്ഞെടുക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരും കുറഞ്ഞത് രണ്ടുവർഷം മത്സര പരീക്ഷാ കേന്ദ്രങ്ങളിൽ പഠിപ്പിച്ച് പരിചയമുള്ളവരും ആയിരിക്കണം.

പ്രായപരിധി പരമാവധി 45. താല്പര്യമുള്ളവർ പേര്, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ പ്രിൻസിപ്പൽ, പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻറർ, യൂത്ത് ഹോസ്റ്റലിന് സമീപം, ഈസ്റ്റ് ഹിൽ, കോഴിക്കോട്-5 എന്ന വിലാസത്തിൽ അയയ്ക്കുകയോ petckozhikode@gmail.com എന്ന മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുകയോ വേണം.

ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. മൂന്നുവർഷംവരെ കാലാവധി നീട്ടാവുന്നതാണ്. 

നിലവിൽ അധ്യാപകരുടെ ഓണറേറിയം മണിക്കൂറിന് 500 രൂപ നിരക്കിൽ മാസം പരമാവധി 15,000 രൂപ വരെ ആയിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഫോൺ: 0495-2381624.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/221516/teachers-are-selected-under-scheduled-caste-development-department)