#fine | വിവരം നൽകാൻ വൈകി; വിദ്യാഭ്യസ ഓഫീസർ 12500 രൂപ വടകര സ്വദേശിക്ക് പിഴ നൽകണം

#fine | വിവരം നൽകാൻ വൈകി; വിദ്യാഭ്യസ ഓഫീസർ  12500 രൂപ വടകര സ്വദേശിക്ക് പിഴ നൽകണം
Jul 21, 2024 01:13 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വിവരം നൽകാൻ 50 ദിവസം വൈകിയതിന് ഓഫീസർക്ക് 12500 രൂപ പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ.

വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിപ്പിച്ചത്.

വടകര പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാർ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് കമ്മിഷനെ സമീപിച്ചത്.

വിവരം നൽകാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ എ ഹക്കീം പിഴ ചുമത്തി ഉത്തരവായത്.

ജില്ലയിലെ ഒരു സ്കൂളിൽ കെഇആർ അധ്യായം XIV എ, റൂൾ 51 എ പ്രകാരം അധ്യാപികയ്ക്ക് സ്ഥിരം നിയമനം നൽകുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചു വച്ചത്.

കമ്മിഷൻ്റെ ഉത്തരവിന് ശേഷവും വിവരം നൽകാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ പിഴ ചുമത്തുകയായിരുന്നു.

ആരിഫ് അഹമ്മദ് ജൂലൈ 25 നകം പിഴ അടച്ചതായി ഡിഇഒ ഉറപ്പു വരുത്തി 30നകം കമ്മിഷനെ അറിയിക്കണം.

#Delay #providing #information #education #officer #should #pay #fine #Rs #12500 #Vadakara

Next TV

Related Stories
നാടിന് ഭീഷണി;  ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കലിനെതിരെ പ്രതിഷേധം ശക്തം

Jun 1, 2025 02:58 PM

നാടിന് ഭീഷണി; ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കലിനെതിരെ പ്രതിഷേധം ശക്തം

ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കലിനെതിരെ പ്രതിഷേധം...

Read More >>
ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി

Jun 1, 2025 11:21 AM

ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി

മൈസൂർ മാണ്ഡ്യ ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് - ഡോ:...

Read More >>
Top Stories










News Roundup






GCC News