---
title: "#toiletwaste | കക്കൂസ് മാലിന്യം തള്ളി; ചോറോട് അർദ്ധരാത്രി കക്കൂസ് മാലിന്യം പൊതു സ്ഥലത്ത് തള്ളി "
english_title: "#toilet #Chorode #threw #the #toilet #waste #middle #night #public #place"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/221793/toilet-chorode-threw-the-toilet-waste-middle-night-public-place"
published_at: "2024-07-21T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cf4b59d80f_waste.jpg"
keywords: []
---

# #toiletwaste | കക്കൂസ് മാലിന്യം തള്ളി; ചോറോട് അർദ്ധരാത്രി കക്കൂസ് മാലിന്യം പൊതു സ്ഥലത്ത് തള്ളി 

> **Lead Summary:** **വടകര : **ചോറോട് ഗ്രാമപഞ്ചായത്തിൽ പഴയ കെ.എസ് ഇ ബി ഓഫീസിന് സമീപം ഇന്നലെ അർദ്ധരാത്രി കക്കൂസ് മാലിന്യം മാലിന്യം പൊതു സ്ഥലത്ത് തള്ളി.

## Article Content

**വടകര : **ചോറോട് ഗ്രാമപഞ്ചായത്തിൽ പഴയ കെ.എസ് ഇ ബി ഓഫീസിന് സമീപം ഇന്നലെ അർദ്ധരാത്രി കക്കൂസ് മാലിന്യം മാലിന്യം പൊതു സ്ഥലത്ത് തള്ളി.

പഞ്ചായത്ത് പ്രസിഡണ്ടും വാർഡുമെമ്പറുമായ പി.പി. ചന്ദ്രശേഖരൻ സ്ഥലത്തെത്തി പോലീസിൽ പരാതി നൽകി.

ഹെൽത്ത് ഇൻ പെക്റ്റർ ഷീബ, ജൂനിയർ ഹെൽത്ത് ഇൻപെക്റ്റർ സറീന, ആശാവർക്കർ ഷൈജ എന്നിവരുടെ നേതൃത്വത്തിൽ ക്ലോറിനേഷനും, കുമ്മായമിട്ടലും നടത്തി.

പൊതു പ്രവർത്തകരായ സജിത്ത് കല്ലിടുക്കിൽ സജീവൻ കാളിയത്ത്, ജനാർദ്ദനൻ മണ്ടോടി, മുരളി മണ്ടോടി തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർ ജെസിബി ഉപയോഗിച്ച് മാലിന്യം കുഴിച്ചുമൂടി.

വടകര എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/221793/toilet-chorode-threw-the-toilet-waste-middle-night-public-place)